ബക്കളം അബ്​ദുൽ ഖാദർ വധം: തുടരന്വേഷണത്തിന് ഉത്തരവ്

ബക്കളം അബ്​ദുൽ ഖാദർ വധം: തുടരന്വേഷണത്തിന് ഉത്തരവ് തലശ്ശേരി: തളിപ്പറമ്പ് ബക്കളം സ്വദേശി അബ്​ദുൽ ഖാദർ വധക്കേസിൽ തുടരന്വേഷണം നടത്താൻ തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി ഉത്തരവ്. കേസിൽ പ്രതിയായ ഭാര്യ ഷരീഫക്ക് സംഭവത്തിൽ പങ്കുള്ളതിനാൽ ഗൂഢാലോചനയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജിയിലാണ് നടപടി. കൊലപാതകം അറിഞ്ഞിട്ടും തടഞ്ഞില്ലെന്നാണ് നിലവിൽ ഭാര്യക്കെതിരെയുള്ള കുറ്റം. കേസിൽ പത്താം പ്രതിയാണ് ഷരീഫ. ഗൂഢാലോചനയിൽ ഭാര്യക്കും പങ്കുള്ളതിനാൽ തുടരന്വേഷണം നടത്തണമെന്നാണ് പ്രോസിക്യൂഷ​ൻെറ ആവശ്യം.പരിയാരം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വായാട് ജുമാമസ്ജിദിന് മുന്നിൽ താമസിച്ചിരുന്ന പുന്നക്കുളങ്ങര മൊട്ടൻറകത്ത് അബ്​ദുൽ ഖാദർ എന്ന പുതിയപുരയിൽ ഖാദറാണ്​ (38) മരിച്ചത്. 2017 ജനുവരി 25ന് പുലർച്ച വായാട് റോഡരികിലാണ് അടിവസ്ത്രം മാത്രം ധരിച്ച് കൈകൾ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയി ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.