കണ്ണൂർ ഗവ. മെഡിക്കൽ കോളജ് വികസനം വേഗത്തിലാക്കും -മന്ത്രി പയ്യന്നൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ജീവനക്കാരുടെ ആഗിരണ പ്രക്രിയയും വികസന പദ്ധതികളും വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിച്ചുചേർക്കും. എം. വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച തിരുവനന്തപുരത്ത് മന്ത്രിയെ ചെന്നുകണ്ട ജനപ്രതിനിധികളോടാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ജീവനക്കാരുടെ പുനഃക്രമീകരണ നടപടികൾ അന്തിമ ഘട്ടത്തിലാണ്. സർക്കാർ അനുവദിച്ച നൂറോളം ഡോക്ടർമാരുടെ അധിക തസ്തികകളിലെ ഒഴിവുകൾ നികത്താൻ നടപടി സ്വീകരിക്കും. കിഫ്ബി പ്രോജക്ടുകൾ വേഗത്തിലാക്കാൻ നിർമാണ ഏജൻസിയായ വാപ്കോസിന് നിർദേശം നൽകിയിട്ടുണ്ട്. മെഡി.കോളജിൻെറ നിർമാണ പ്രവൃത്തികൾ പൊതുമരാമത്ത് കെട്ടിട നിർമാണ വകുപ്പ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് മന്ത്രിയെ പങ്കെടുപ്പിച്ച് യോഗം ചേരും. മെഡിക്കൽ പി.ജി സീറ്റുകളുടെ എണ്ണം ആനുപാതികമായി വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ട്രോമാകെയറിൻെറയും സ്റ്റേഡിയം വികസനത്തിൻെറ ഭാഗമായ സിന്തറ്റിക് ട്രാക്കിൻെറയും നിർമാണം ഉടൻ തുടങ്ങും. ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്താൻ വൈകാതെ പരിയാരത്തെത്തുമെന്നും മന്ത്രി ചർച്ചയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.