പട്ടാപ്പകൽ മാല പൊട്ടിച്ചു ശ്രീകണ്ഠപുരം: പട്ടാപ്പകല്‍ കടയില്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് വ്യാപാരിയായ സ്ത്രീയുടെ രണ്ടുപവൻ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കാഞ്ഞിലേരി ബാലങ്കരി പൊതുജന വായനശാലക്ക് സമീപത്തെ വ്യാപാരിയും പരേതനായ താഴത്ത്‌വീട്ടില്‍ പ്രഭാകരൻെറ ഭാര്യയുമായ യശോദയുടെ (65) മാലയാണ് കവര്‍ന്നത്.കണിയാര്‍വയല്‍ ഭാഗത്തുനിന്ന് സ്‌കൂട്ടറിലെത്തിയ യുവാവ് കടയില്‍ കയറി വെള്ളം ചോദിച്ചു. മാസ്‌ക് ധരിച്ചെത്തിയ യുവാവ് അത് താഴ്ത്തി പരിചയം ഭാവിച്ച് ചിരിച്ച ശേഷമാണ് വെള്ളം ആവശ്യപ്പെട്ടത്. ഫ്രിഡ്ജില്‍നിന്ന് വെള്ളമെടുക്കാന്‍ യശോദ അകത്തേക്ക് കയറിയപ്പോള്‍ പിറകെയെത്തിയ യുവാവ് മാല പൊട്ടിച്ചെടുത്ത് സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. പയ്യാവൂര്‍ ഭാഗത്തേക്കാണ് സ്‌കൂട്ടര്‍ ഓടിച്ചുപോയത്. ശ്രീകണ്ഠപുരം സി.ഐ ഇ.പി.സുരേശൻെറ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കടയുടെ 200 മീറ്റര്‍ അകലെയുള്ള കാമറയും കണിയാര്‍വയലിലെ സി.സി.ടി.വിയും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.