മെഡിക്കൽ കോളജ് പൊലീസ് എയ്ഡ് പോസ്​റ്റ്​ പുനരാരംഭിക്കും

മെഡിക്കൽ കോളജ് പൊലീസ് എയ്ഡ് പോസ്​റ്റ്​ പുനരാരംഭിക്കും പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പൊലീസ് എയ്ഡ് പോസ്​റ്റ്​ പ്രവർത്തനം പുനരാരംഭിക്കുന്നു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. കാഷ്വാലിറ്റിക്കു സമീപത്തായി എല്ലാവർക്കും പെട്ടെന്ന് എത്താവുന്നിടത്താണ് പുതിയ എയ്ഡ്‌പോസ്​റ്റ്​. 24 മണിക്കൂറും പൊലീസി​ൻെറ സേവനം ലഭ്യമാകും.കഴിഞ്ഞ 25 വർഷമായി മെഡിക്കൽ കോളജിൽ ഉണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്​റ്റ്​ 2020 മാർച്ചിലാണ് ഭാഗികമായി പ്രവർത്തനം നിലച്ചത്. കോവിഡ് ഡ്യൂട്ടിക്കായി പൊലീസുകാരെ നിയോഗിച്ചതിനാൽ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. പിന്നീട് ഭാഗികമായി പ്രവർത്തനമാരംഭിച്ചെങ്കിലും വീണ്ടും പൂട്ടുകയായിരുന്നു. മാത്രമല്ല, പോസ്​റ്റ്​ പ്രവർത്തിച്ച മുറി മെഡിക്കൽ ഷോപ്പാക്കി മാറ്റുകയും ചെയ്തു.ജനകീയ ആവശ്യം പരിഗണിച്ച് പരിയാരം പ്രസ് ക്ലബ് ഭാരവാഹികൾ കണ്ണൂർ എസ്.പിക്കും ഡിവൈ.എസ്.പിക്കും കഴിഞ്ഞദിവസം നിവേദനം നൽകിയിരുന്നു. അടുത്തകാലത്തുണ്ടായ ചില അനിഷ്​ടസംഭവങ്ങളെത്തുടർന്ന് ദൈനംദിന സുരക്ഷ ഉറപ്പാക്കുന്നതിനെ അത്യാവശ്യം പരിഗണിച്ചാണ് തിങ്കളാഴ്‌ച തന്നെ എയ്​ഡ് പോസ്​റ്റ്​ പ്രവർത്തനമാരംഭിക്കുന്നതെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ. സുദീപ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.