സ്​ത്രീകൾക്ക്​ സ്വാശ്രയ പദ്ധതി വഴി ധനസഹായം

സ്​ത്രീകൾക്ക്​ സ്വാശ്രയ പദ്ധതി വഴി ധനസഹായംകണ്ണൂർ: സാമൂഹിക നീതി വകുപ്പി​ൻെറ സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തീവ്ര ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനെ/ മകളെ സംരക്ഷിക്കുന്ന മാതാവിന് സ്വയം തൊഴില്‍ ആരംഭിക്കുന്നതിനായി 35,000 രൂപയാണ് ഒറ്റത്തവണ ധനസഹായമായി പദ്ധതി വഴി ലഭിക്കുക.അപേക്ഷക ബി.പി.എല്‍ കുടുംബാംഗം ആയിരിക്കണം. 70 ശതമാനമോ അതിലധികമോ മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തിയെ സംരക്ഷിക്കുന്ന വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകള്‍, നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിവാഹബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവില്‍നിന്നും സഹായം ലഭിക്കാത്ത സ്ത്രീകള്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. അപേക്ഷയോടൊപ്പം, ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സ്വയംതൊഴില്‍ സംബന്ധിച്ച വിശദമായ പ്രോജക്​ട്​ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തണം. അപേക്ഷകള്‍ ആഗസ്​റ്റ്​ 31ന് വൈകീട്ട് അഞ്ച് മണിക്കകം ജില്ല സാമൂഹിക നീതി ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2712255.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.