പേപ്പട്ടിയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്

പേപ്പട്ടിയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്​പടങ്ങൾ -സന്ദീപ്​കണ്ണൂർ: ചക്കരക്കല്ല്​ ചെമ്പിലോട് ഒന്നാം വാർഡിൽ പേപ്പട്ടിയുടെ കടിയേറ്റ് നിരവധിപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ പേയിളകിയെന്ന് സംശയിക്കുന്ന നായ്​ ഏഴുപേരെയാണ്​ കടിച്ച്​ പരിക്കേൽപിച്ചത്. ചെമ്പിലോട് സ്വദേശികളായ സുശീല (66), കൗസല്യ (70), സുനിത (65), ദേവകി (65), ശരണ്യ (21), ശ്രീജിത്ത് (48), താഴെചൊവ്വ സ്വദേശിനിയായ പുഷ്​പജ (54) എന്നിവർക്കാണ് കടിയേറ്റത്. ഇവർക്ക് കൈകാലുകൾക്കും മുഖത്തുമാണ് കടിയേറ്റത്. പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകിയതിനുശേഷം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സുശീലയെ വീട്ടിൽ അടുക്കളജോലി ചെയ്​തുകൊണ്ടിരിക്കെ പിറകിൽ നിന്നെത്തിയ പേപ്പട്ടി കടിച്ച്​ പരിക്കേൽപിക്കുകയായിരുന്നു. ബഹളംകേട്ടെത്തിയ മകൻ ശ്രീജിത്ത് ചെറുത്തുനിന്നപ്പോഴാണ് നായ്​ കടിവിട്ട്​ പിന്മാറിയത്. പിന്നീട് ശ്രീജിത്തിന് നേരെ തിരിഞ്ഞ നായ്​ അദ്ദേഹത്തി​ൻെറ കൈക്കും കടിച്ച്​ പരിക്കേൽപിച്ചു. ചെമ്പിലോട് ഒന്നാം വാർഡിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തി​ൻെറ പരിസരത്തുള്ളവരാണ് കടിയേറ്റവരിൽ കൂടുതലും. തുടർന്ന് നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഭീതിവിതച്ച പേപ്പട്ടിയെ കണ്ടെത്താനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.