ദൃശ്യമാധ്യമ അവാർഡിന്​ അപേക്ഷിക്കാം

ദൃശ്യമാധ്യമ അവാർഡിന്​ അപേക്ഷിക്കാം തലശ്ശേരി: മുൻ ഡി.സി.സി പ്രസിഡൻറും പടയാളി പത്രാധിപരുമായിരുന്ന പി. രാമകൃഷ്ണ​ൻെറ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ ദൃശ്യമാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജവഹർ കൾചറൽ ഫോറമാണ് അവാർഡ് നൽകുന്നത്. കണ്ണൂർ ജില്ലയിലെയും മാഹിയിലെയും പ്രാദേശിക ചാനലുകളിൽ ജനുവരി ഒന്നു മുതൽ ജൂൺ 30വരെ വന്ന ശ്രദ്ധേയമായ വാർത്താ ദൃശ്യത്തിനാണ് അവാർഡ്.5555 രൂപയും ശിൽപവുമടങ്ങുന്ന അവാർഡ് പി. രാമകൃഷ്ണ​ൻെറ രണ്ടാം ചരമവാർഷിക ദിനമായ ആഗസ്​റ്റ്​ 14ന് തലശ്ശേരിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും. അപേക്ഷകർ വാർത്താദൃശ്യത്തി​ൻെറ സീഡിയും വിശദവിവരങ്ങളും സഹിതം ഉസ്മാൻ വടക്കുമ്പാട്, നിഷാനാസ്, മൊട്ടമ്മൽ, പഴശ്ശി ക്വാർട്ടേഴ്സിനുസമീപം, കൂത്തുപറമ്പ്- 670643 എന്ന വിലാസത്തിൽ അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.