കൊട്ടിയൂർ വൈശാഖ മഹോത്സവം: ആയില്യം ചതുശ്ശതം നിവേദിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവം: ആയില്യം ചതുശ്ശതം നിവേദിച്ചു കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ആയില്യം ചതുശ്ശതം (വലിയ വട്ടളം പായസം) ഭഗവാന് നിവേദിച്ചു. നാല് ചതുശ്ശതങ്ങളിൽ മൂന്നാമത്തേതാണിത്. നാലാമത്തെയും അവസാനത്തേതുമായ അത്തം ചതുശ്ശതം ജൂൺ 19നാണ്. ബുധനാഴ്​ചയാണ് കലം വരവ്. കലം പൂജക്ക് ആവശ്യമായ കലങ്ങൾ സന്ധ്യയോടെ കൊട്ടിയൂരിലെത്തിക്കും. നല്ലൂരാൻ എന്നറിയപ്പെടുന്ന 'കുലാല'സ്ഥാനിക​ൻെറ നേതൃത്വത്തിലുള്ള സംഘമാണ് കലങ്ങളെത്തിക്കുക. അർധരാത്രിയിലാണ് കലംപൂജ. കലംപൂജ നടക്കുന്ന ദിവസങ്ങളിൽ അക്കരെ കൊട്ടിയൂരിൽ രാത്രി ദർശനം അനുവദിക്കില്ല. സാധാരണ രീതിയിൽ മകം നാളിൽ ഉച്ചവരെ മാത്രമേ അക്കരെ കൊട്ടിയൂരിലേക്ക് സ്ത്രീകൾക്ക് പ്രവേശനമുള്ളൂ. എന്നാൽ, കോവിഡി​ൻെറ പശ്ചാത്തലത്തിൽ ആർക്കും പ്രവേശനമില്ലാതെയാണ് ചടങ്ങുകൾ നടത്തുന്നത്. 20ന് തൃക്കലശ്ശാട്ടത്തോടെ ഉത്സവം സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.