മൃതദേഹത്തോട്‌ അനാദരവ്‌; കണ്ണൂർ കോർപറേഷനെതിരെ മനുഷ്യാവകാശ കമീഷൻ കേസ്

മൃതദേഹത്തോട്‌ അനാദരവ്‌; കണ്ണൂർ കോർപറേഷനെതിരെ മനുഷ്യാവകാശ കമീഷൻ കേസ്​ പ്രൂഫ്​ കഴിഞ്ഞതാണ്​. ജില്ല പേജിലോ രണ്ട്​ ലോക്കലിലുമായോ ഉപയോഗിക്കണം.കണ്ണൂർ: മൃതദേഹത്തോട്‌ അനാദരവ്‌ കാണിച്ചെന്ന പരാതിയിൽ കണ്ണൂർ കോർപറേഷനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. കോവിഡ്‌ ബാധിച്ച്‌ മരിച്ച തിലാനൂരിലെ അമ്പാടിയുടെ മൃതദേഹത്തോട്​ അനാദരവ്‌ കാട്ടിയെന്നാണ്​ കമീഷന്​ ലഭിച്ച പരാതിയിൽ സൂചിപ്പിച്ചത്​. മാങ്ങാട്ടിടം സ്വദേശിയും ഓൾ ഇന്ത്യാ ലോ സ്‌റ്റുഡൻറ്​സ്‌ യൂനിയൻ കർണാടക സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ. സിദ്ധാർഥ്‌ ബാബു ദേശീയ മനുഷ്യാവകാശ കമീഷന്‌ നൽകിയ പരാതിയിലാണ്‌ കേസ്‌. സംസ്ഥാന മനുഷ്യാവകാശ കമീഷനോട്‌ അന്വേഷണം നടത്തി കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു. കണ്ണൂർ കോർപറേഷ​ൻെറ പയ്യാമ്പലം ശ്‌മശാനത്തിലെത്തിച്ച അമ്പാടിയുടെ മൃതദേഹം സംസ്‌കരിക്കാൻ തയാറായില്ല. ഹെൽത്ത്‌ ഇൻസ്‌പെക്​ടർ വിളിച്ചറിയിച്ചിട്ടും മൃതദേഹം സംസ്‌കരിച്ചില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. രാവിലെ കൊണ്ടുവന്ന മൃതദേഹം രണ്ടു മണിക്കൂറിനുശേഷം കോവിഡ്‌ മാനദണ്ഡപ്രകാരം ഐ.ആർ.പി.സി വളൻറിയർമാരാണ്‌ സംസ്‌കരിച്ചത്‌. കൗൺസിലറുടെ കത്ത്‌ ലഭിച്ചാലേ മരണം രജിസ്‌റ്റർ ചെയ്യൂവെന്ന്‌ ‌ ശ്‌മശാനത്തി​ൻെറ ചുമതലയുള്ളയാൾ നിർബന്ധംപിടിച്ചു. കൗൺസിലർ നേരിട്ടെത്തി കത്ത്‌ കൊടുത്തിട്ടും മരണം രജിസ്‌റ്റർ ചെയ്യാൻ കൂട്ടാക്കിയില്ല. ബന്ധുക്കൾ ബഹളംെവച്ചപ്പോൾ മേയറെ കാണാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.