തലശ്ശേരി മീൻ മാർക്കറ്റ് തുറന്നു

തലശ്ശേരി മീൻ മാർക്കറ്റ് തുറന്നു പടം tly fish market തലശ്ശേരി ചില്ലറ മീൻ മാർക്കറ്റ് തിങ്കളാഴ്ച തുറന്നപ്പോൾതലശ്ശേരി: ഒരു മാസത്തെ അടച്ചിടലിനൊടുവിൽ തലശ്ശേരിയിലെ ചെറുകിട-മൊത്ത മത്സ്യ മാർക്കറ്റുകൾ തിങ്കളാഴ്ച തുറന്ന് പ്രവർത്തനമാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളോടെ മാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ ജില്ല ദുരന്ത നിവാരണ സമിതി യോഗം ഞായറാഴ്ച അനുമതി നൽകുകയായിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് മേയ് 11നാണ് മാർക്കറ്റുകൾ അടച്ചിട്ടത്. മാർക്കറ്റ് തുറക്കാൻ വൈകുന്നതിനെതിരെ മത്സ്യ കച്ചവടക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നിവേദനവും സമർപ്പിച്ചു.മാർക്കറ്റ് അടച്ചിട്ടതുകാരണം മത്സ്യബന്ധന മേഖലയടക്കമുള്ള തൊഴിലാളി കുടുംബങ്ങളിൽ ഒരു മാസമായി കടുത്ത പ്രതിസന്ധിയായിരുന്നു. ദൈനംദിന കൂലിക്ക്​ ജോലിയെടുക്കുന്നവരാണ് ഈ മേഖലയിൽ കൂടുതലും. ചെറിയ പെരുന്നാളിന് മുമ്പാണ് മാർക്കറ്റ് അടക്കാൻ ഉത്തരവുണ്ടായത്. പെരുന്നാൾ കഴിഞ്ഞുള്ള ദിവസങ്ങളിലും കുടുംബങ്ങളിൽ സാമ്പത്തികമടക്കമുള്ള പ്രയാസങ്ങളുണ്ടായി. ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ലോക്ഡൗണിൽ ഇളവ് അനുവദിച്ചപ്പോൾ മത്സൃവിതരണ മേഖലയിൽ മാത്രം നിയന്ത്രണങ്ങൾ കടുപ്പിച്ചത് വിവാദത്തിനും വഴിവെച്ചു. മാംസ വിൽപനയും അധികൃതർ അനുവദിച്ചിരുന്നു.ഇപ്പോൾ രാവിലെ ഏഴു മുതൽ 12 വരെയാണ് മത്സ്യ ചില്ലറ വ്യാപാരത്തിനുള്ള സമയമനുവദിച്ചത്. മൊത്ത മത്സ്യമാർക്കറ്റിൽ പുലർച്ച മൂന്നു മുതൽ ആറു വരെയും. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പൊലീസും സെക്ടറൽ മജിസ്ട്രേറ്റും തിങ്കളാഴ്ച മാർക്കറ്റിൽ പരിശോധനക്കെത്തിയിരുന്നു.അനധികൃത വിൽപന തടയണംതലശ്ശേരി: ചില്ലറ മത്സ്യമാർക്കറ്റിന് പുറത്തുള്ള അനധികൃത വിൽപന തടയണമെന്ന്​ ആവശ്യം. മാർക്കറ്റ് പരിസരത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് അനധികൃത വിൽപനക്കാരാണെന്നാണ് മാർക്കറ്റിൽ നിയമാനുസരണം കച്ചവടം ചെയ്യുന്നവരും സംഘടന ഭാരവാഹികളും പറയുന്നത്. അനധികൃത കച്ചവടം തടയുന്നതിന് അധികൃത തലത്തിൽ നടപടിയുണ്ടാവുന്നില്ലെന്നാണ് സംഘടന ഭാരവാഹികളിൽ നിന്നുള്ള ആക്ഷേപം. മാർക്കറ്റിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി തിങ്കളാഴ്ച വിളിച്ചുകൂട്ടിയ യോഗത്തിലും ഈ ആവശ്യം വ്യാപാരികൾ ഉയർത്തുകയുണ്ടായി. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കാമെന്ന് യോഗത്തിൽ ബന്ധപ്പെട്ടവർ ഉറപ്പുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.