പാപ്പിനിശ്ശേരി: ഫ്രറ്റേണിറ്റി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ വിവിധ കോളനികളിലെ 120 ഓളം വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടി അഴീക്കോട് മണ്ഡലം പ്രസിഡൻറ് ഷേറോസ് സജ്ജാദ് കൺവീനർ തസ്‌ലീം പാപ്പിനിശ്ശേരിക്ക് നൽകി ഉദ്ഘാടനം ചെയ്തു.
കീരിയാട് ലക്ഷംവീട് കോളനി, ആസാദ് നഗർ കോളനി അരോളി, വടേശ്വരം കോളനി കാട്ട്യം മാങ്കടവ്, പള്ളിയാംമൂല ലക്ഷംവീട് കോളനി, മാങ്കടവ് അംഗൻവാടി കോളനി എന്നിവിടങ്ങളിൽ നടന്ന വിതരണത്തിൽ സിജാഹ് അഷ്‌റഫ്, സഹൽ പാപ്പിനിശ്ശേരി, ഖദീജ ഷെറോസ്, തമന്ന ഹാരിസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.