കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കും നാളെ മുതല്‍ വാക്സിനേഷൻ

കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കും നാളെ മുതല്‍ വാക്സിനേഷൻകണ്ണൂർ: കോര്‍പറേഷന്‍ പരിധിയിലെ കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കുമുള്ള വാക്‌സിനേഷന്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കുന്നതിന് കോര്‍പറേഷനില്‍ നടന്ന ജാഗ്രതാസമിതി യോഗം തീരുമാനിച്ചു. കസാനകോട്ട വാര്‍ഡിലാണ് ബുധനാഴ്ച വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. ആവശ്യമായ വാക്സിന്‍ ആരോഗ്യവകുപ്പ് ലഭ്യമാക്കും. ജീവനക്കാരും വാഹനവും ഉള്‍പ്പെടെയുള്ള മറ്റു സൗകര്യങ്ങള്‍ കോര്‍പറേഷന്‍ ഏര്‍പ്പെടുത്തും. പരമാവധി ആളുകൾക്ക് വാക്സിന്‍ നല്‍കാനാണ് തീരുമാനം. യോഗത്തില്‍ മേയര്‍ ടി.ഒ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ. ശബീന, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ മാര്‍ട്ടിന്‍ ജോര്‍ജ്, സുരേഷ് ബാബു എളയാവൂര്‍, ഷമീമ ടീച്ചര്‍, സിയാദ് തങ്ങള്‍, ഷാഹിന മൊയ്ദീന്‍, കൗണ്‍സിലര്‍ മുസ്​ലിഹ്‌ മഠത്തില്‍, ടൗണ്‍ എസ്.ഐ സി. ഷൈജു, ഡെപ്യൂട്ടി തഹസില്‍ദാര്‍ അഖിലേഷ്, ഡോ. ഒ.ടി. രാജേഷ്, ഡോ. ദീപേഷ്, പി.കെ. രഞ്ജിത്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.