വാക്സിൻ ചലഞ്ചിന്​ കുടുംബശ്രീയുടെ പിന്തുണ

വാക്സിൻ ചലഞ്ചിന്​ കുടുംബശ്രീയുടെ പിന്തുണപടം Kudumba sree iritty വാക്സിൻ ചലഞ്ചിലേക്ക് പടിയൂർ പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരിൽനിന്ന്​ സ്വരൂപിച്ച തുക പഞ്ചായത്ത് പ്രസിഡൻറ്​ ബി. ഷംസുദ്ദീൻ കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. എം. സുർജിത്തിന് കൈമാറുന്നുഇരിട്ടി: പടിയൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളിൽനിന്ന്​ വാക്സിൻ ചലഞ്ചിലേക്ക് സ്വരൂപിച്ച 66,850 രൂപ പഞ്ചായത്ത് പ്രസിഡൻറ്​ ബി. ഷംസുദ്ദീൻ കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. എം. സുർജിത്തിന് കൈമാറി. രാഖി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ കെ.വി. രമ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ആർ. മിനി, അംഗങ്ങളായ കെ.വി. തങ്കമണി, കെ. സുനിത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.