മുത്തത്തിയിൽ 'സ്പന്ദനം' ആരംഭിച്ചു

മുത്തത്തിയിൽ 'സ്പന്ദനം' ആരംഭിച്ചു PYRMuthathi PHC മുത്തത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ടെലി കൺസൽട്ടേഷൻ പരിപാടി നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: കോവിഡ് കാലത്തും പൊതുജനാരോഗ്യ രംഗത്ത് ജനകീയ ഇടപെടലുകളുമായി പയ്യന്നൂർ നഗരസഭയുടെ മുത്തത്തി നഗര പ്രാഥമികാരോഗ്യ കേന്ദ്രം. നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെയും പകൽ വീടിന്‍റെയും ആറാം വാർഷികത്തി​ൻെറ ഭാഗമായി ആറ്​ ഫല- വൃക്ഷത്തൈകൾ ​െവച്ചുപിടിപ്പിക്കലും ഡോക്ടറെ ബന്ധപ്പെടാം 'സ്പന്ദനം' ടെലി കൺസൽട്ടേഷൻ പരിപാടിയും നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്​തു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു.നിലവിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ഒ.പി സേവനം ലഭ്യമാണ്. സുസജ്ജമായ ലാബ്, ഫാർമസി സൗകര്യവും ലഭിച്ചുവരുന്നു. ദന്തരോഗ വിഭാഗത്തിൽ റൂട്ട് കനാൽ ട്രീറ്റ്മൻെറ് ഉൾപ്പെടെയുള്ള സേവനവും നൽകിവരുന്നു. തിങ്കളാഴ്ച മുതൽ ടെലി കൺസൾട്ടേഷനിലൂടെ രോഗികൾക്ക് ഡോക്ടറെ ബന്ധപ്പെടാം. ഞായറാഴ്ചകളിലൊഴികെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറു വരെയാണ് സേവനം ലഭ്യമാവുക. പേ വിഷബാധക്കെതിരായ രോഗ പ്രതിരോധ കുത്തിവെപ്പും യു.പി.എച്ച്.സിയിൽ ആരംഭിക്കും.പാലിയേറ്റിവ് പരിചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോക്ടറുടെ നേതൃത്വത്തിലുള്ള പ്രതിമാസ ഹോം കെയറും ആരംഭിക്കും. ചടങ്ങിൽ ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ വി.വി. സജിത, കൗൺസിലർ ചന്തുക്കുട്ടി, ഭാസ്കരൻ, മുൻ കൗൺസിലർ കോടൂർ രാഘവൻ, ഡോ. അബ്​ദുൽ ജബ്ബാർ, ഡോ. വിഷ്ണു, ജില്ല കോഓഡിനേറ്റർ അനീഷ്, പി.ആർ.ഒ ജാക്സൺ ഏഴിമല, ഗംഗാധരൻ, എം. രാമകൃഷ്ണൻ, വി.കെ.പി. ഇസ്മാഈൽ തുടങ്ങിയവർ സംസാരിച്ചു. ടെലി കൺസൽട്ടേഷന്​ ബന്ധപ്പെടാം. ഫോൺ: 04985 204322.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.