മഴക്കാലപൂർവ ശുചീകരണം കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണം നടന്നു. കണിച്ചാർ, കൊളക്കാട് ടൗണുകൾ ശുചീകരിച്ചു. ചൊവ്വാഴ്ച പഞ്ചായത്തിന് കീഴിലുള്ള വീടുകളും പരിസരവും ശുചിയാക്കും. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകർമ സേനാംഗങ്ങളും ചേർന്നാണ് ടൗണുകൾ ശുചീകരിച്ചത്.കൊളക്കാട് ടൗണിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് ആൻറണി സെബാസ്റ്റ്യനും കണിച്ചാർ ടൗണിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാൻറി തോമസും ഉദ്ഘാടനം ചെയ്തു.കണിച്ചാർ ടൗണിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോജൻ ഇടത്താഴെ, തോമസ് വടശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ സുരേഖ സജി, സുനി ജെസ്റ്റിൻ, പഞ്ചായത്ത് വി.ഒ. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൈനേഷ്, ജെ.പി.എച്ച് എൻ. ശ്രീന, വ്യാപാരി പ്രതിനിധികൾ, ആശാ വർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകി.കൊളക്കാട് എൻ.ആർ.ജി എൻജിനീയർ ദീപു, വാർഡ് അംഗം വി.കെ. ശ്രീകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി കൊളക്കാട് യൂനിറ്റ് പ്രസിഡൻറ് കെ.എം. ജോൺ, കണിച്ചാർ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം ബ്രിട്ടോ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.