അപകീർത്തി പരാമർശം: കെ. മുരളീധരൻ എം.പിക്കെതിരെ നോട്ടീസ്

കണ്ണൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം, ബി.ജെ.പിയുടെ വോട്ടുകൾ വിലക്കുവാങ്ങിയെന്നും ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കരി ഈ കച്ചവടത്തി​ൻെറ ഇടനിലക്കാരനായി എന്നും വാർത്തസമ്മേളനത്തിൽ കെ. മുരളീധരൻ എം.പി നടത്തിയ പരാമർശത്തിനെതിരെ ആർ.എസ്.എസ് വിദ്യാർഥി പ്രമുഖ് വത്സൻ തില്ലങ്കരി വക്കീൽ നോട്ടീസ്​ അയച്ചു. അഡ്വ.കെ.കെ. ബാലറാം മുഖേനയാണ്​ നോട്ടീസ് അയച്ചത്​. മുരളീധര​ൻെറ പരാമർശം തനിക്കു മാനഹാനിയുണ്ടാക്കിയെന്നും അതിനാൽ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.