കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിഉളിക്കൽ: നിയുക്ത എം.എൽ.എ അഡ്വ. സജീവ് ജോസഫ് ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ഓഫിസ് സന്ദർശിച്ച്‌ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി. പുറവയൽ ഫാമിലി ഹെൽത്ത് സൻെററിലെ സൗകര്യം വിപുലപ്പെടുത്തുന്നതിനും പഞ്ചായത്തിൽ സ്വീകരിക്കേണ്ട മുന്നൊരുക്കം സംബന്ധിച്ചും ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകി. പ്രസിഡൻറ് പി.സി. ഷാജി, ടി.എൻ.എ. ഖാദർ, മെഡിക്കൽ ഓഫിസർ ഡോ. രഞ്ജിത്ത്, ഹെൽത്ത്‌ ഇൻസ്പെക്ടർ രാജേഷ്, സെക്ടറൽ മജിസ്ട്രേറ്റ് സജീവൻ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.