കോവിഡ്​ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം

കോവിഡ്​ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം പയ്യന്നൂർ: പയ്യന്നൂരിൽ വ്യാപാര സ്ഥാപന നടത്തിപ്പുകാർ സമീപ ദിവസങ്ങളിലായി കോവിഡ് പരി​േശാധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരെ മാത്രമേ ജോലിക്ക് നിയോഗിക്കാൻ പാടുള്ളൂവെന്ന് തീരുമാനം. സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമാണിത്​. പരിശോധന നടത്തിയ പേരു വിവരങ്ങൾ പ്രത്യേക രജിസ്​റ്റായി എഴുതി സൂക്ഷിക്കണം. നഗരസഭയിൽ വ്യാപാരി സംഘടന പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.സ്ഥാപനങ്ങളിലെ ജീവനക്കാർ ഡബ്​ൾ മാസ്ക്കും കൈയുറയും ധരിക്കണം. എല്ലാ വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാരെ വ്യാപാരികളുമായി സഹകരിപ്പിച്ച് കോവിഡ് പരിശോധന നടത്തും. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, ചേംബർ ഭാരവാഹികളായ കെ.യു. വിജയകുമാർ, വി. നന്ദകുമാർ, വ്യാപാരി വ്യവസായി പ്രതിനിധി അനൂപ് കുമാർ, ഹോട്ടൽ ആൻഡ്​ റസ്​റ്റാറൻറ്​ അസോസിയേഷൻ പ്രതിനിധി കെ.പി. ബാലകൃഷ്ണൻ, ഡി.വി. ബാലകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.