കുരുക്കിലമർന്ന്​ ഇരിട്ടി

കുരുക്കിലമർന്ന്​ ഇരിട്ടി പടം: irt traffic blockഇരിട്ടിയിൽ കഴിഞ്ഞദിവസം അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്ഇരിട്ടി: ചൊവ്വാഴ്​ച മുതൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനാൽ ഇരിട്ടിയിൽ വൻ ഗതാഗതക്കുരുക്ക്. അവശ്യ സാധനങ്ങളും മറ്റും വാങ്ങാനായി ആളുകൾ കൂടുതലായി ടൗണിലെത്തി. തിങ്കളാഴ്ച​ രാവിലെ മുതൽ ഇരിട്ടിയിൽ വാഹനങ്ങളുടെയും ആളുകളുടെയും തിരക്കായിരുന്നു. ബാങ്കുകൾക്ക്​ മുന്നിലും തിരക്കുണ്ടായിരുന്നു.ഇരിട്ടി പുതിയ പാലം ഗതാഗതത്തിന് തുറന്നു നൽകിയതിനുശേഷം ആദ്യമായാണ് ഇരിട്ടിയിൽ ഇത്തരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്​. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്‍റെ ഭാഗമായി പൊലീസും പരിശോധന ശക്​തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.