വോട്ടെണ്ണൽ കേന്ദ്രത്തിൽ കനത്ത സുരക്ഷഇരിട്ടി: പേരാവൂർ -മട്ടന്നൂർ നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രമായ ഇരിട്ടി എം.ജി കോളജ് പരിസരം കനത്ത പൊലീസ് സുരക്ഷയിൽ. ഇരിട്ടി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാമിൻെറ നേതൃത്വത്തിൽ കോളജ് പരിസരത്ത് നാലു പരിശോധന കേന്ദ്രങ്ങൾ ഒരുക്കി. ഒരോ കേന്ദ്രങ്ങളിലും പരിശോധനക്ക് ശേഷം നിയമാനുസൃതമെന്ന് ബോധ്യപ്പെട്ടാൽ വോട്ടെണ്ണുന്നിടത്തേക്ക് പ്രവേശിപ്പിക്കും. സ്ഥാനാർഥിയുടെ ചീഫ് ഏജൻറും കൗണ്ടിങ് ഏജൻറുമാരും മറ്റു നിയമാസൃതം അംഗീകരിക്കപ്പെട്ടവരും അല്ലാതെ മറ്റാർക്കും കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാവില്ല.ആഹ്ലാദ പ്രകടനങ്ങൾ നിരോധിച്ചിട്ടുള്ളതിനാൽ വോട്ടിങ് കേന്ദ്രത്തിലെന്നപോലെ മറ്റൊരു സ്ഥലത്തും അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടാൻ പാടില്ല. ലംഘിച്ചാൽ കേസെടുക്കും. നിലവിലുള്ള ലോക്കൽ പൊലീസിനു പുറമെ ബി.എസ്.എഫ്, തണ്ടർബോൾട്ട്, എ.എൻ.എഫ്, കെ.എ.പി എന്നിവയടക്കം 750 സേനാംഗങ്ങൾ സുരക്ഷ ചുമതലയിലുണ്ടാവും. ഇവിടെ നിലവിലുള്ള സുരക്ഷ സംവിധാനത്തിനുപുറമെ 100 പൊലീസുകാർകൂടി അധികമായി ഉണ്ടാകും. പ്രവേശന കവാടത്തിലൂടെ അനുവദിക്കപ്പെട്ടവർ സാമൂഹിക അകലം പാലിച്ച് വരിയായി അകത്തേക്കുപോകണം. സായുധ സേനാംഗങ്ങൾ അടങ്ങുന്ന പൊലീസ് സ്ട്രൈക്കിങ് ഫോഴ്സ് ഗ്രൂപ്പുകളും കവാടത്തിൽ നിലയുറപ്പിക്കും.വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ അഞ്ചുപേരിൽ കുറഞ്ഞ ആളുകൾ പാടില്ല. മുദ്രാവാക്യം വിളിയോ ഒരു വിധത്തിലുള്ള പ്രകടനങ്ങളോ പാടില്ല. ഫലം മൈക്കിലൂടെ അധികൃതർ വിളിച്ചുപറയും. ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് 20 പ്രശ്നസാധ്യത മേഖലകൾ കണക്കാക്കിയാണ് സുരക്ഷ ക്രമീകരണം. 100 കേന്ദ്രങ്ങളിൽ പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തി. 28 മൊബൈൽ സംഘങ്ങളും റോന്തുചുറ്റും. ഏഴു മേശകളിലായി 28 ബൂത്തുകളിലെ വോട്ടാണ് ഒരോ റൗണ്ടും എണ്ണുക. പേരാവൂർ മണ്ഡലത്തിൽ 276 ബൂത്തുകളാണുള്ളത്. ഒമ്പത് മണിയോടെ ആദ്യ ഫലസൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.