സ്കൂട്ടർ നശിപ്പിച്ചു

സ്കൂട്ടർ നശിപ്പിച്ചു പാപ്പിനിശ്ശേരി: വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ നശിപ്പിച്ചു. പാപ്പിനിശ്ശേരി ബി.എസ്.എൻ.എല്ലിന​​ു സമീപം മെർളി റോഡിലെ മാങ്ങാട ഹൗസിൽ ജീജ ഭായിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറാണ് പാതിരാസമയത്ത് നശിപ്പിച്ചത്. ആകെ മൂടിയ വസ്ത്രം ധരിച്ചെത്തിയയാളുടെ ദൃശ്യം വീട്ടിലെ സി.സി.ടി.വിയില്‍ തെളിഞ്ഞെങ്കിലും മുഖംമൂടി അണിഞ്ഞതിനാല്‍ ആളെ തിരിച്ചറിയാനായില്ല. വാഹനത്തി​ൻെറ സീറ്റ് കുത്തിക്കീറി നശിപ്പിച്ച് പോവുകയാണുണ്ടായത്. രണ്ടു വർഷം മുമ്പും സമാനമായ സംഭവമുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു. ജീജ ഭായി പൊലീസില്‍ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.