മദ്യവിരുദ്ധ പ്രവർത്തനങ്ങൾ കാലഘട്ടത്തി​െൻറ അനിവാര്യത -മാർ ജോർജ് ഞറളക്കാട്ട്

മദ്യവിരുദ്ധ പ്രവർത്തനങ്ങൾ കാലഘട്ടത്തി​ൻെറ അനിവാര്യത -മാർ ജോർജ് ഞറളക്കാട്ട് തലശ്ശേരി: രോഗപ്രതിരോധ ശേഷി കൂടുതൽ ആവശ്യമായ ഈ കാലഘട്ടത്തിൽ മദ്യത്തി​ൻെറയും മയക്കുമരുന്നുകളുടെയും ഉപയോഗം ഇല്ലായ്​മ ചെയ്യാൻ എല്ലാ മനുഷ്യസ്നേഹികളും മുന്നോട്ടുവരണമെന്ന്​ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട് അഭിപ്രായപ്പെട്ടു. തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെയും മുക്തിശ്രീയുടെയും നേതൃസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനെ മൃഗതുല്യനാക്കുന്ന, കുടുംബത്തിലും സമൂഹത്തിലും സമാധാനവും ഐശ്വര്യവും ഇല്ലാതാക്കുന്ന എല്ലാത്തരം ലഹരിക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തണം.മദ്യം വീടുകളിൽ എത്തിച്ചുകൊടുക്കുവാനുള്ള ആലോചനകൾവരെ തകൃതിയായി നടക്കുന്ന അവസരത്തിൽ അതിനെതിരെ പ്രതികരിക്കാൻപോലും സാധിക്കാത്തവിധം പൊതുമനഃസാക്ഷി മന്ദീഭവിച്ചുവോ എന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക നായകന്മാർ മൗനം വെടിയണമെന്ന് നേതൃസമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഡയറക്ടർ ഫാ. ചാക്കോ കുടിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. മദ്യത്തി​ൻെറ ഹോം ഡെലിവറി തലമുറകളെ തകർക്കും. വാക്‌സിനേഷ​ൻെറ ഫലപ്രാപ്തി കുറക്കുകയും ചെയ്യും. ഇൗ വിഷയത്തിലുള്ള ആലോചനകൾ സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണമെന്നുള്ള പ്രമേയം യോഗം പാസാക്കി. മദ്യവിരുദ്ധ സമിതി അതിരൂപത പ്രസിഡൻറ്​ ആൻറണി മേൽവെട്ടം സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.