ഇരിട്ടിയിൽ ഉൾനാടൻ പാതകൾ അടക്കും ഇരിട്ടി: സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇരിട്ടിയിൽ വാർഡ് അടിസ്ഥാനത്തിൽ ഉൾനാടൻ റോഡുകൾ അടച്ച് ചെറുറോഡിലൂടെയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണമേർപ്പെടുത്തും. പൊലീസും ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് സുരക്ഷ സമിതിയുടെ നേതൃത്വത്തിൽ കർശന നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്. ഇരിട്ടി മേഖലയിൽ ഇരിട്ടി നഗരസഭയിലാണ് സമ്പർക്കത്തിലൂടെയുള്ള വ്യാപനം രൂക്ഷമായിട്ടുള്ളതെന്നാണ് ആരോഗ്യ വകുപ്പിൻെറ നിഗമനം. ഇതി ൻെറ അടിസ്ഥാനത്തിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച നഗരസഭ പരിധിയിലെ നാലാം വാർഡ് എടക്കാനം, അഞ്ചാം വാർഡ് കീഴൂർക്കുന്ന്, എട്ടാം വാർഡ് നരിക്കുണ്ടം 10ാം വാർഡ് വികാസ് നഗർ എന്നീ നാലു വാർഡുകളിലെ പോക്കറ്റ് റോഡുകൾ നാളെ മുതൽ അടച്ച് കർശന നിയന്ത്രണമേർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.ഈ പ്രദേശങ്ങളിലൂടെ പോകുന്ന പ്രധാന റോഡ് ഒഴികെ വാർഡ് പരിധിയിലെ ഉൾനാടൻ പാതകൾ പൂർണമായും അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തും. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വാർഡ് പരിധിയിൽനിന്ന് ആളുകൾ പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അവശ്യസാധനങ്ങൾ ഹോം ഡെലിവറി സംവിധാനത്തിലൂടെ വീടുകളിലെത്തിക്കാനുള്ള സൗകര്യം ഒരുക്കും. മരുന്നുകൾ ഉൾപ്പെടെ സന്നദ്ധ സംഘടനകൾ മുഖേനയും വളൻറിയർമാർ മുഖേനയും ആവശ്യക്കാർക്ക് വീടുകളിലെത്തിച്ചു നൽകുന്നതിനുള്ള സംവിധാനവും വാർഡുതല ജാഗ്രത സമിതി മുഖേന ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.20ൽ കൂടുതൽ രോഗികളുള്ള വാർഡുകൾ സമാന രീതിയിൽ അടച്ച് കർശന നിയന്ത്രണമേർപ്പെടുത്തുന്നതിനാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.