പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ പേരാവൂർ സൻെറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ വളപ്പിൽ കോവിഡ് പരിശോധന (ആൻറിജൻ /ആർ.ടി.പി.സി.ആർ) നടക്കും. സമയം: രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെ. 45 വയസ്സിന് മുകളിലുള്ളവർ (ഇതുവരെയും വാക്‌സിൻ എടുക്കാത്തവർ), തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവർ, പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലി ചെയ്യുന്നവർ, കോവിഡ് രോഗികളുമായി നേരിട്ട് ഇടപഴകിയവർ തുടങ്ങി രോഗലക്ഷണം ഉള്ള ആർക്കും പരിശോധന നടത്താം. കേളകം, കൊട്ടിയൂർ, കണിച്ചാർ, കോളയാട്, മാലൂർ, മുഴക്കുന്ന്, പേരാവൂർ എന്നീ പഞ്ചായത്തുകളിൽ ഉള്ളവർ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ഷഫീർ ബാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.