ചുങ്കക്കുന്നില്‍ വാഹന അപകടം

കൊട്ടിയൂര്‍: ചുങ്കക്കുന്നില്‍ നിയന്ത്രണം വിട്ട ജീപ്പ്​ ടെലിഫോണ്‍ തൂണിലിടിച്ച്​ മറിഞ്ഞ് അപകടം. അപകടത്തില്‍ പാല്‍ചുരം സ്വദേശി പ്രിന്‍സിന് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട്​ മൂ​േന്നാടെ ആയിരുന്നു അപകടം. കേളകം ഭാഗത്ത് നിന്നും കൊട്ടിയൂരിലേക്ക് പോവുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പെട്ടത്. മൂന്നുപേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നെങ്കിലും രണ്ടുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തലക്ക് പരിക്കേറ്റ പ്രിന്‍സിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുങ്കക്കുന്ന് കമലിയൂസ് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. അപകടത്തില്‍ കമലിയൂസ് ആശുപത്രിയുടെ മതിലിനും കേടുപാട്​ സംഭവിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.