പയ്യന്നൂർ: കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ 'കോവാക്സിൻ' കുത്തിവെച്ചവർ ദുരിതത്തിൽ. ജില്ലയിൽ കോവാക്സിൻ ഇല്ലാത്തതിനാൽ രണ്ടാംഘട്ട വാക്സിൻ എടുക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ഫെബ്രുവരി അവസാനവും മാർച്ച് ആദ്യവും വിവിധ സർക്കാർ ആശുപത്രികളിൽ നിന്ന് ആദ്യഡോസ് കോവാക്സിൻ കുത്തിവെച്ച വയോജനങ്ങളാണ് വിഷമത്തിലായത്. 28 ദിവസം കഴിഞ്ഞ് രണ്ടാമത് ഡോസ് എടുക്കാൻ എത്തിയപ്പോൾ കോവാക്സിൻ വരുന്നില്ലെന്നാണ് പറയുന്നത്. ഇപ്പോൾ എല്ലായിടത്തും കോവിഷീൽഡ് മാത്രമാണുള്ളത്. ഇതുപ്രകാരം നിരവധിപേർ ആശുപത്രികളിലെത്തി ആശങ്കയോടെ മടങ്ങുകയാണ്. ആദ്യമൊക്കെ 28 ദിവസം കഴിഞ്ഞവർക്ക് രണ്ടാമത്തെ ഡോസ് കൊടുത്തുവെങ്കിലും വാക്സിൻ തീർന്നതോടെ 42 ദിവസം കഴിഞ്ഞ് എടുത്താൽ മതിയെന്നാണ് പറയുന്നത്. എന്നാൽ, എപ്പോൾ വാക്സിൻ വരുമെന്ന ചോദ്യത്തിന് മറുപടി പറയാനാവാതെ കുഴങ്ങുകയാണ് ആരോഗ്യപ്രവത്തകർ. വാക്സിൻ വന്നാൽ മുൻഗണനാക്രമത്തിൽ വിളിച്ചറിയിക്കുമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്ന് വാക്സിനു വേണ്ടി കാത്തിരിക്കുന്നവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.