കിസാൻ സമ്മാൻ നിധിയിലെ അനർഹർ: തുക തിരിച്ചുപിടിക്കാൻ തുടങ്ങി

കണ്ണൂർ: പി.എം. കിസാൻ സമ്മാൻ നിധി പദ്ധതിപ്രകാരം ജില്ലയിൽ അർഹതയില്ലാതെ പണം കൈപ്പറ്റിയവർക്കെതിരെ നടപടി തുടങ്ങി. കൃഷിഭവൻ വഴിയാണ്​ തുക തിരിച്ചു പിടിക്കുന്നത്​. അനർഹരെ കത്തിലൂടെ കൃഷി ഓഫിസർമാർ വിവരം അറിയിച്ചിരുന്നു. തുക കൃഷി ഓഫിസർ സ്വീകരിച്ചശേഷം കൃഷി വകുപ്പ്​ ഡയറക്​ടറുടെ അക്കൗണ്ടിലേക്ക്​ കൈമാറുകയാണ്​ ചെയ്യുക. ജില്ലയിൽ 825 പേരാണ്​ അനർഹമായി ധനസഹായം കൈപ്പറ്റുന്നതായി കണ്ടെത്തിയത്​​. ആദായനികുതി അടക്കുന്നവർ, വസ്​തു കൈമാറ്റം ചെയ്​തവർ, ഉപഭോക്താവ്​ മരണപ്പെട്ടിട്ടും ധനസഹായം സ്വീകരിക്കുന്ന അവകാശികൾ എന്നിവരാണ്​ അനധികൃതമായി പദ്ധതിയിൽ ഉൾപ്പെട്ടതായി കണ്ടെത്തിയത്​. പദ്ധതിയിൽ ഉൾപ്പെട്ട വസ്​തു കൈമാറിയ ശേഷവും ചിലർ ധനസഹായം കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. വസ്​തു കൈമാറിയാൽ കൃഷിഭവനുകളിൽ ഇതു​സംബന്ധിച്ച്​ അറിയിക്കുകയാണ്​ വേണ്ടത്​. ഇങ്ങനെ അറിയിച്ചശേഷവും പണം അക്കൗണ്ടിലെത്തിയ സംഭവങ്ങളും ഉണ്ടാകാറുണ്ട്​. ഇത്തരക്കാരും തുക തിരിച്ചടക്കണം. വസ്​തു കൈമാറിയ ശേഷമുള്ള തുകയാണ്​ തിരിച്ചടക്കേണ്ടത്​. അനർഹരായി കണ്ടെത്തിയ ഗുണഭോക്താക്കളിൽ 178 പേർ മരിച്ചവരാണ്​. മരണശേഷം അക്കൗണ്ടിലെത്തിയ പണവും തിരിച്ചുപിടിക്കും. ഇതിൽ ചിലരുടെ പണം അവകാശികൾ പിൻവലിച്ചതായി കൃഷി വകുപ്പിന്​ വിവരമുണ്ട്​. അനർഹരെ കണ്ടെത്തി പണം തിരിച്ചടപ്പിക്കാനുള്ള നടപടികൾ സ്വീകരിക്ക​ണ​മെന്നാവശ്യപ്പെട്ട്​ കേന്ദ്രം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർക്ക്​ കഴിഞ്ഞമാസം നിർദേശം നൽകിയിരുന്നു​. രണ്ട് ഹെക്​ടർവരെ കൃഷി ഭൂമിയുള്ള ഇടത്തരം, ചെറുകിട കൃഷിക്കാർക്ക് മൂന്നു ​ഗഡുക്കളായി വർഷം 6000 രൂപ നൽകുന്നതാണ് പി.എം കിസാൻ പദ്ധതി. ജില്ലയിൽ 33,8464 പേരാണ്​ കിസാൻ സമ്മാൻനിധിയുടെ ഗുണഭോക്താക്കൾ​​. അടുത്ത മാസത്തോടെ അനർഹമായി കൈക്കലാക്കിയ മുഴുവൻ തുകയും തിരിച്ചുപിടിക്കാനാണ്​ കൃഷിവകുപ്പി​ൻെറ തീരുമാനം. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.