ബി.ആർ ആക്ട് ഭേദഗതി നിയമം പിൻവലിക്കണം

തലശ്ശേരി: 1949 ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്തി സഹകരണ മേഖലയെ റിസർവ് ബാങ്കിൻെറ വരുതിയിലാക്കി കോർപറേറ്റുകൾക്ക് അടിയറവെക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബി.ആർ ആക്ട് ഭേദഗതി നിയമം പിൻവലിക്കണമെന്ന് കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) തലശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗം കെ. ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. കെ.പി. അരുൺ കുമാർ അധ്യക്ഷത വഹിച്ചു. കെ. സുജയ പതാക ഉയർത്തി. ഏരിയ സെക്രട്ടറി കെ. ജയപ്രകാശൻ പ്രവർത്തന റിപ്പോർട്ടും ജില്ല സെക്രട്ടറി സി. സുരേശൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ടി.പി. ശ്രീധരൻ, കെ. രമണി, എം. പ്രമോദ് എന്നിവർ സംസാരിച്ചു. കെ. ജനാർദനൻ സ്വാഗതവും പി. പ്രകാശൻ നന്ദിയും പറഞ്ഞു. യാത്രയയപ്പ്-അനുമോദന സമ്മേളനം തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി ഉദ്ഘാടനം ചെയ്തു. എം.കെ. ദിലീപ് കുമാർ, ടി. ഗീത, കെ.വി. വിജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ. പ്രമോദ് (പ്രസി.), കെ. സുജയ, കെ.പി. അരുൺ കുമാർ (വൈസ്​ പ്രസി.), കെ. ജയപ്രകാശൻ (സെക്ര.), പി. സുരേഷ് ബാബു, സി.കെ. പ്രദീപൻ (ജോ. സെക്ര.) പി.കെ. ബിജോയ് (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.