കുടിവെള്ള വിതരണം നിലച്ചു

പാപ്പിനിശ്ശേരി: കല്യാശ്ശേരി, പാപ്പിനിശ്ശേരി മേഖലയിൽ കുടിവെള്ള വിതരണം നിലച്ചിട്ട് നാലാം ദിവസം. അറ്റകുറ്റപ്പണിയുടെ പേര് പറഞ്ഞാണ് ദിവസങ്ങളോളം കുടിവെള്ള വിതരണം തടഞ്ഞുവെക്കുന്നത്. ഒരു മാസത്തിലെ മിക്ക ദിവസങ്ങളിലും ഒരു അറിയിപ്പും കൂടാതെയാണ് കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്. പാപ്പിനിശ്ശേരി-കല്യാശ്ശേരി പ്രദേശത്തെ കിണറുകളിലെ വെള്ളം ഗുണനിലവാരമില്ലാത്തതാണെന്ന് അധികൃതർ നിരവധി തവണ പ്രദേശവാസികളെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുക്കാതെയാണ് നിരന്തരമായി കുടിവെള്ളം തടസ്സപ്പെടുന്നത്. ഇക്കാര്യത്തിൽ പരാതിപ്പെട്ടിട്ടും നടപടിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.