ഇരിട്ടിക്കുന്ന് ഇടിച്ചുനിരത്തുന്നു

ഇരിട്ടി: പാലത്തിനുസമീപം തളിപ്പറമ്പ് റോഡിന് അഭിമുഖമായ . 75 അടിയോളം ഉയരമുള്ള കുന്നാണ് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത്. നേരത്തെ ഈ മേഖലയിൽ മണ്ണിടിക്കാൻ ശ്രമം നടന്നപ്പോൾ പ്രതിഷേധം ഉയരുകയും നിർത്തി​െവക്കുകയും ചെയ്തിരുന്നു. ഇപ്പോൾ രണ്ടാഴ്ചയോളമായി നിരവധി ടിപ്പറുകളിലായി മണ്ണ് നീക്കം ചെയ്യുകയാണെന്ന് നാട്ടുകാർ പറഞ്ഞു. വേനലിലും വറ്റാത്ത ഒരു നീർച്ചാൽ ഈ കുന്നിൽ ഉത്ഭവിച്ച് ഇരിട്ടിപ്പുഴയിൽ ചേരുന്നുണ്ട്. ഈ ജലസ്രോതസ്സിനും കുന്നിടിക്കൽ ഭീഷണിയാണ്. നഗരഹൃദയത്തിൽ നടക്കുന്ന മണ്ണിടിക്കലിനെതിരെ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കെട്ടിട നിർമാണത്തിനായാണ് മണ്ണ് നീക്കുന്നത്. ഇതിനായി ജിയോളജി അനുമതിയും പായം പഞ്ചായത്തിൽ നിന്ന് ഭൂവികസന പെർമിറ്റും ലഭിച്ചിരുന്നു. 1948 ക്യൂബിക് അടി മണ്ണ് നീക്കാനായാണ് ജിയോളജി അനുമതിയുള്ളത്. 193000 രൂപയും ജിയോളജി വിഭാഗത്തിൽ ഫീസായി അടച്ചിട്ടുണ്ടെന്നും സ്ഥലം ഉടമ പറഞ്ഞു. ഇരിട്ടി പാലത്തിനുസമീപം മണ്ണ് നീക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. അന്വേഷണത്തിൽ ജിയോളജിയുടെ ഉൾപ്പെടെ അനുമതി അവർക്കുള്ളതായി മനസ്സിലാക്കാനായി. മണ്ണ് നീക്കം റവന്യൂ വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. ജിയോളജി അനുമതി നൽകിയതിൽ കൂടുതൽ അളവ് മണ്ണ്് നീക്കാൻ സമ്മതിക്കില്ലെന്ന് റവന്യൂ അധികൃതരും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.