ശ്രീകണ്ഠപുരം: ഉപഭോക്തൃ സേവനങ്ങൾ വാതിൽപടിയിൽ പദ്ധതി ഇരിക്കൂർ കെ.എസ്.ഇ.ബിയിലും തുടങ്ങി. പ്രധാന സേവനങ്ങൾ ബന്ധപ്പെട്ട സെക്ഷൻ ഓഫിസിൽ എത്താതെ 1912 എന്ന കസ്റ്റമർ കെയർ സൻെററിൻെറ ടോൾ ഫ്രീ നമ്പറിലേക്കുള്ള ഒറ്റ ഫോൺ വിളിയിലൂടെ ഉറപ്പാക്കാനാവും. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അപേക്ഷകനെ ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ എതൊക്കെയാണെന്ന് ബോധിപ്പിക്കുകയും സേവനം ലഭ്യമാകുന്നതിനുള്ള നടപടി ക്രമങ്ങൾ വിശദമാക്കുകയും ചെയ്യും. തുടർന്ന് ഉദ്യോഗസ്ഥർ വീട്ടിലെത്തി അപേക്ഷ സ്വീകരിച്ച് പരിശോധനകൾ പൂർത്തിയാക്കും. ഇതിനു വേണ്ടുന്ന എസ്റ്റിമേറ്റ് തുക ഓൺലൈനായി അടക്കാം. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ് /കണക്റ്റഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി ലൈൻ/മീറ്റർ മാറ്റിവെക്കൽ തുടങ്ങിയ സേവനങ്ങൾക്ക് ഈ പദ്ധതി ഉപയോഗിക്കാം. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽതന്നെ ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനെ ഉൾപ്പെടുത്തുകയായിരുന്നു. സെക്ഷൻ തല പരിപാടി കെ.സി. ജോസഫ് ഓൺൈലൈനായി ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റോബർട്ട് ജോർജ് അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സബ് ഡിവിഷൻ എക്സി. എൻജിനീയർ ടി. ശശി, പി.എം.യു. എക്സി.എൻജിനീയർ ബാബു പ്രജിത്ത്, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.സി. നസിയത്ത് ടീച്ചർ, സി. രാജീവൻ, സുലൈഖ ടീച്ചർ, കവിത, ടി.പി. ഫാത്തിമ, മിഥുൻ, പ്രസന്ന, രാഗേഷ്, എം. ബാബുരാജ്, സി.വി. ഫൈസൽ, യു.പി. അബ്ദുൽ റഹ്മാൻ, പി. മുനിറുദ്ദീൻ, ആർ. അബു തുടങ്ങിയവർ സംസാരിച്ചു. അസി. എൻജിനീയർ സി. ദിനേശൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.