തിരുവങ്ങാട് സ്കൂളിൽ എൻ‌.എസ്.എസ് യൂനിറ്റ്

തലശ്ശേരി: തിരുവങ്ങാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂനിറ്റ് പ്രവർത്തനമാരംഭിച്ചു. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ദേശീയ പുരസ്കാര ജേതാവ് ഷിനിത്ത് പാട്യത്തിന് പി.ടി.എ പ്രസിഡൻറ് യു. ബ്രിജേഷ് ഉപഹാരം നൽകി. വിദ്യാഭ്യാസ പഠനോപകരണ വിതരണം എൻ.എസ്.എസ് ജില്ല കൺവീനർ ശ്രീധരൻ കൈതപ്രവും കാരുണ്യനിധി വിതരണം സ്കൂൾ വികസന സമിതി ചെയർമാൻ വി.എം. സുകുമാരനും നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷബാന ഷാനവാസ് ഹരിതഗ്രാമ പ്രഖ്യാപനം നടത്തി. മാസ്ക് ബാങ്ക് പി.ഇ.സി മെംബർ ടി.പി. റഫീഖ് ഏറ്റുവാങ്ങി. നഗരസഭാംഗങ്ങളായ ഇ. ആശ, െഎ. അനിത, ഹെഡ്മിസ്ട്രസ് ആർ.ടി.കെ. പ്രീത, സി.കെ. അബ്​ദുൽ ലത്തീഫ്, പി.കെ. ആശ, പി.പി. സാജിദ, സി.വി. സുധാകരൻ, സി. ഉമേഷ്, വിനോദിനി, ജയരാജൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ.കെ. അബ്​ദുൽ ലത്തീഫ് സ്വാഗതവും പ്രോഗ്രാം ഒാഫിസർ കെ.പി. ഷമീമ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.