പരിഹാരമാവാത്ത ശൗചാലയം

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പ്രധാന ടൗണുകളിലൊന്നായ പെരിങ്ങത്തൂരിലെ ഏക പൊതു ശൗചാലയം വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. കച്ചവടക്കാരുടെയും യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ഏക ആശ്രയമാണീ കേന്ദ്രം. മാറി വരുന്ന ഭരണകർത്താക്കളുടെ സത്വര ശ്രദ്ധയും തുടർ പ്രവർത്തനക്കുറവും ടൗണിലെ ശുചിത്വ സമിതിയുടെ നിർജീവാവസ്ഥയുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ശൗചാലയം തുറക്കാതായതോടെ പൊതുജനങ്ങൾ പെരിങ്ങത്തൂരിലെ പൊതു ഇടങ്ങൾ തേടിപ്പോവാൻ തുടങ്ങി. നഗരസഭയിലെ ആരോഗ്യ വിഭാഗം ശുചിത്വ മേഖലയിൽ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.