പ്രതിഷേധ ധർണ

പേരാവൂര്‍: പേരാവൂര്‍ പോസ്‌റ്റ്​ ഒാഫിസിന് മുന്നില്‍, കേന്ദ്ര സര്‍ക്കാറി​‍ൻെറ തൊഴിലാളി വിരുദ്ധ കരട് നിയമത്തിനെതിരെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ പേരാവൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കരട് നിര്‍ദേശം പിന്‍വലിക്കുക, നിലവിലുള്ള ലൈസന്‍സിങ് സമ്പ്രദായം നിലനിര്‍ത്തുക, വയറിങ് തൊഴില്‍ മേഖല വന്‍കിട കോണ്‍ട്രാക്ടര്‍മാര്‍ക്ക് അടിയറ വെക്കാതിരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരം. എം.സി. ഷാജു ഉദ്ഘാടനം ചെയ്തു, സിബിച്ചന്‍ മുളംതാനം അധ്യക്ഷത വഹിച്ചു. എം.കെ. രാജന്‍, വിനു അലക്‌സ്, ബാബു കാറ്റാടി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.