Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:01 AM GMT Updated On
date_range 14 Jan 2021 12:01 AM GMTപ്രതിഷേധ ധർണ
text_fieldsbookmark_border
പേരാവൂര്‍: പേരാവൂര്‍ പോസ്റ്റ് ഒാഫിസിന് മുന്നില്‍, കേന്ദ്ര സര്‍ക്കാറിൻെറ തൊഴിലാളി വിരുദ്ധ കരട് നിയമത്തിനെതിരെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് പേരാവൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കരട് നിര്‍ദേശം പിന്‍വലിക്കുക, നിലവിലുള്ള ലൈസന്‍സിങ് സമ്പ്രദായം നിലനിര്‍ത്തുക, വയറിങ് തൊഴില്‍ മേഖല വന്‍കിട കോണ്‍ട്രാക്ടര്‍മാര്‍ക്ക് അടിയറ വെക്കാതിരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരം. എം.സി. ഷാജു ഉദ്ഘാടനം ചെയ്തു, സിബിച്ചന് മുളംതാനം അധ്യക്ഷത വഹിച്ചു. എം.കെ. രാജന്, വിനു അലക്സ്, ബാബു കാറ്റാടി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story