അനുസ്മരണവും അവാർഡ് വിതരണവും

ശ്രീകണ്ഠപുരം: സൽസബീൽ എജുക്കേഷനൽ ട്രസ്​റ്റ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക പ്രസിഡൻറ്​ ഡോ.പി.കെ.പി. മഹമൂദ് അനുസ്മരണവും സി.പി. മുസ്തഫ സ്മാരക അവാർഡ് വിതരണവും നടത്തി. ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ട്രസ്​റ്റ്​ പ്രസിഡൻറ് സി.സി. മാമു ഹാജി അധ്യക്ഷത വഹിച്ചു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കെ. നവനീത്, ഡോ.പി.കെ.പി. മഹമൂദ് സൽസബീൽ അച്ചീവ്മൻെറ്​ ഗോൾഡ്‌ മെഡൽ നേടി. സി.പി. മുസ്തഫ സ്മാരക അവാർഡുകളും നൽകി. ബി.പി. സോഫിയ, വി.പി. നസീമ, യു.പി. അബ്​ദുറഹ്മാൻ, കെ. അബ്​ദുൽ ഹക്കീം, ഒ.വി. ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.