ഗതാഗതത്തിന്​ തുറക്കാതെ മുരിക്കുംകരി -നാരങ്ങാത്തട്ട് റോഡ്

കേളകം: കലുങ്ക് നിർമാണം പൂർത്തിയായിട്ടും മുരിക്കുംകരി-നാരങ്ങാത്തട്ട് റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധവുമായി ശാന്തിഗിരി നിവാസികൾ രംഗത്തെത്തി. പാതയുടെ വികസന പ്രവൃത്തിയുടെ ഭാഗമായി മുരിക്കുംകരിതോടിന് കലുങ്ക് നിർമിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പാർശ്വഭാഗങ്ങളിൽ മണ്ണിട്ട് നികത്താത്തതിനാൽ കാൽനടക്കാർക്കുപോലും സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്. കലുങ്കി​‍ൻെറ വശങ്ങളിൽ മണ്ണിട്ട് നികത്തി എത്രയും വേഗം വാഹനങ്ങൾ പോകാൻ സൗകര്യം ഒരുക്കണമെന്നും ടാറിങ്​ പൂർത്തിയാക്കി പാത ഗതാഗതത്തിന് തുറന്ന​ുകൊടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.