പ്രവാസി ഗ്രൂപ് മെഡികെയര്‍ പദ്ധതിക്ക്​ തുടക്കം

ഇരിട്ടി: ഉളിയില്‍ പ്രവാസി ഗ്രൂപ്പി​‍ൻെറയും യൂത്ത്‌ലീഗ് ശാഖ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നിര്‍ധന രോഗികള്‍ക്കുള്ള മെഡികെയര്‍ പദ്ധതിയുടെ ഉദ്ഘാടനവും മേഖലയില്‍നിന്ന് വിജയിച്ച ലീഗ് നഗരസഭ കൗണ്‍സിലര്‍മാര്‍ക്കുള്ള സ്വീകരണവും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ്​ അഡ്വ. ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. അബ്​ദുൽ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ആബൂട്ടി മാസ്​റ്റർ ശിവപുരം, ഇബ്രാഹിം മുണ്ടേരി, കെ.പി. മൊയ്തീൻകുട്ടി, വി.എം. മുഹമ്മദ്, പി.കെ. അബ്​ദുൽഖാദര്‍, അഷ്‌റഫ് ചായിലോട്, നസീര്‍ നല്ലൂര്‍, സമീർ പുന്നാട്, സലിം ഫൈസി, കെ.വി. ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.