പയ്യന്നൂർ: ദലിതർക്ക് വഴിനടക്കാനുള്ള അവകാശത്തിനായി പോരാടിയതിന് എ.കെ.ജിക്ക് ക്രൂരമായി മർദനമേറ്റതിലൂടെ ചരിത്രത്തിൽ ഇടംകണ്ട് പ്രശസ്തമായ കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ ഇനി നാലുനാൾ കളിയാട്ടക്കാലം. എന്നാൽ, കോവിഡ് കാരണം ആരവങ്ങളില്ലാതെയായിരിക്കും കാവുണരുക. പതിവുപോലെ തെയ്യക്കോലങ്ങളും അനുഷ്ഠാന ചടങ്ങുകളും ഉണ്ടാവും. എന്നാൽ, പൊതുജനങ്ങളുടെ പ്രവേശം കർശനമായി നിയന്ത്രിക്കും. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരെ ക്ഷേത്രാങ്കണത്തിൽ പ്രവേശിപ്പിക്കില്ല.അതുപോലെ 10 വയസ്സിൽ താഴെയുള്ള കുട്ടികളെയും ഗർഭിണികളെയും വിലക്കിയിട്ടുണ്ട്. വലിയ തോതിൽ കലാപരിപാടികളും വെടിക്കെട്ടും ക്ഷേത്രത്തിൽ പതിവുണ്ടെങ്കിലും ഇക്കുറി അത് ഒഴിവാക്കി.ഒപ്പം ക്ഷേത്രപറമ്പിലെ ചന്തയും ഈ വർഷമില്ല.ആഘോഷങ്ങൾ പൂർണമായി ഒഴിവാക്കിയ ആദ്യ കളിയാട്ട ദിനങ്ങളാണ് ഈ വർഷം ഉണ്ടാവുക. അതേസമയം, കഴിഞ്ഞ മാർച്ചിന് ശേഷം പയ്യന്നൂരിലും പരിസരങ്ങളിലും തെയ്യത്തിൻെറ വാചാലുകളും ചെണ്ടയുടെ രൗദ്രതാളവും ഉയർന്നിട്ടില്ല. കണ്ടോത്ത് ക്ഷേത്രത്തിലൂടെയാണ് നഷ്ടപ്പെട്ട കളിയാട്ടക്കാലം വീണ്ടും തിരിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.