മാടായിപ്പാറയിൽ വീണ്ടും തീയിട്ടു

പഴയങ്ങാടി: മാടായിപ്പാറയിൽ സാമൂഹിക ദ്രോഹികൾ തീയിട്ടതിനെ തുടർന്ന് 110 കെ.വി സബ് സ്​റ്റേഷനു സമീപത്ത് തീ പടർന്നു. ഡൈമേറിയ പുൽമേടുകളാണ് കത്തിയമർന്നത്. കൂടുതൽ മേഖലകളിലേക്ക് തീ പടരുന്നതിനിടെ പയ്യന്നൂരിൽ നിന്ന് അഗ്നിശമന സേനയെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഒരു മാസത്തിനുള്ളിൽ നാലാം തവണയാണ് മാടായിപ്പാറയിൽ അഗ്നിബാധയുണ്ടാവുന്നത്. സാമൂഹിക ദ്രോഹികളെ പിടികൂടി നടപടികൾ സ്വീകരിക്കാത്തതാണ് തീവെപ്പ് ആവർത്തിക്കുന്നതിന് കാരണമാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചിത്രവിശദീകരണം: വെള്ളിയാഴ്ച വൈകീട്ട്​ മാടായിപ്പാറയിൽ അഗ്നിശമനസേന തീയണക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.