ഏഴോം കൈപ്പാട് കൃഷിയിടങ്ങളിൽ മാലിന്യ നിക്ഷേപം

പഴയങ്ങാടി: ഏഴോം കോട്ടക്കീൽ കൈപ്പാട് കൃഷി ഭൂമിയിൽ വ്യാപക മാലിന്യ നിക്ഷേപം. കോട്ടക്കീൽ തീരദേശ റോഡി​‍ൻെറ ഓരത്തുള്ള കൈപ്പാട് ഭൂമിയിലാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് ചാക്കിൽ കെട്ടിയും അല്ലാതെയും മാലിന്യം തള്ളുന്നത്. കോട്ടക്കീൽ മുക്ക് മുതൽ കോട്ടക്കീൽ പട്ടുവം പാലം വരെയുള്ള രണ്ട് കിലോമീറ്റർ തീരദേശ റോഡി​‍ൻെറ സമീപത്തെ കൈപ്പാടി​‍ൻെറ കാർഷിക മേഖലയിലാണ് കോഴിക്കടകളിലെ കശാപ്പ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. രാത്രി കാലങ്ങളിലാണ് വാഹനങ്ങളിലെത്തിച്ച് മാലിന്യം തള്ളുന്നത്. ഈ ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ കത്താത്തതും മാലിന്യ നിക്ഷേപത്തിന് സഹായകരമാകുന്നു. കൈപ്പാടുകളിൽ നിന്ന് തെരുവ് നായ്​ക്കൾ മാലിന്യം റോഡിലേക്ക് വലിച്ചിടുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. പ്രഭാത, സായാഹ്ന നടത്തത്തിന് നിരവധിയാളുകൾ ഉപയോഗിക്കുന്ന മേഖലയാണിത്. പുല്ലാഞ്ഞിട, നെരുവമ്പ്രം പ്രദേശങ്ങളിലും ഏഴോം, തളിപ്പറമ്പ് പാതയോരങ്ങളിലും മാലിന്യം തള്ളുന്നതായി പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.