ഇരിട്ടി: ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ അതേപേരിൽ രണ്ട് അപരന്മാരെ നിർത്തിയത് പരാജയ ഭീതിമൂലമാണെന്ന് യു.ഡി.എഫ് സ്ഥനാർഥി ലിൻഡ ജെയിംസും മേഖലയിലെ വനിത യു.ഡി.എഫ് ജനപ്രതിനിധികളും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മേഖലയിലെ സി.പി.എം പ്രവർത്തകരുടെ മക്കളാണ് അപരന്മാരായി പത്രിക നൽകിയിരിക്കുന്നത്. യു.ഡി.എഫിന് കിട്ടാവുന്ന വോട്ടുകൾ ഭിന്നിപ്പിച്ച് അതിലൂടെ ജയിക്കാമെന്ന അതിമോഹമാണ് ഇതിനുപിന്നിലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ആരോപിച്ചു. വാർത്ത സമ്മേളനത്തിൽ നാജിദ സാദിഖ്, ഷിജി നടുപ്പറമ്പിൽ, സിബി ജോസഫ്, ബീന റോജസ്, ദീപ ഗിരീഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.