കണ്ണൂർ: കോവിഡ് വാക്സിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ ജില്ലയില്‍ വിജയകരമായി നടന്നു. ഓരോ കേന്ദ്രത്തിലും തിരഞ്ഞെടുക്കപ്പെട്ട 25 ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന കണക്കില്‍ 75 പേരിലാണ് ഡ്രൈ റണ്‍ നടത്തിയത്. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ഡ്രൈ റണ്‍ 11 മണി വരെ തുടര്‍ന്നു. നാല് ഘട്ടങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്. ആദ്യം വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക പരിശോധിച്ച് കാത്തിരിപ്പു കേന്ദ്രത്തില്‍നിന്ന് ഓരോരുത്തരെയായി വാക്സിനേഷന്‍ മുറിയിലേക്ക് കടത്തിവിട്ടു. വാക്സിനേഷന്‍ മുറിയിലുള്ള ആരോഗ്യ പ്രവര്‍ത്തകന്‍ കോവിന്‍ ആപ് ഉപയോഗിച്ച് മറ്റ് തിരിച്ചറിയല്‍ വിവരങ്ങള്‍, ജനന തീയതി, വയസ്സ് തുടങ്ങിയ കാര്യങ്ങള്‍ രേഖപ്പെടുത്തി. പിന്നീട് വാക്സിനേഷന്‍ എടുക്കാനുള്ള സ്ഥലത്തേക്ക് കടത്തിവിട്ടു. നഴ്‌സ് വാക്സിനേഷനെക്കുറിച്ചുള്ള വിവരങ്ങളും അതിൻെറ ആവശ്യവും പറഞ്ഞു മനസ്സിലാക്കിയതിന് ശേഷമാണ് വാക്സിന്‍ നല്‍കിയത്. ഗുണഭോക്താവിനെ അര മണിക്കൂര്‍ സമയം നിരീക്ഷണ മുറിയിലേക്ക് മാറ്റി. നിരീക്ഷണ മുറിയില്‍ സ്റ്റാഫ് നഴ്സ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഗുണഭോക്താവിനെ നിരീക്ഷിച്ചു. തുടര്‍ ദിവസങ്ങളില്‍ ഇവര്‍ ഗുണഭോക്താവുമായി ഫോണിലൂടെ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിക്കും. പഴുതടച്ച സംവിധാനങ്ങളാണ് ജില്ലയില്‍ വാക്‌സിനേഷനായി ഒരുക്കിയിട്ടുള്ളത്. ജില്ല ആശുപ്രതി, ആലക്കോട് കുടുംബാരോഗ്യ കേന്ദ്രം, ചെറുകുന്ന് സൻെറ് മാര്‍ട്ടിന്‍ ഡി പോറസ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്. ജില്ല ആശുപത്രിയില്‍ ജില്ല ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രീത ഡ്രൈ റണിന് നേതൃത്വം നല്‍കി. പടം -സന്ദീപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.