കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ കോർപറേഷൻെറ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇൻറലിജൻറ് പ്രോപ്പർട്ടി മാനേജ്മൻെറ് സിസ്റ്റം(െഎ.പി.എം.എസ്)പദ്ധതിയുടെ ഭാഗമായുള്ള ഫീൽഡ് സർവേ ആരംഭിച്ചു. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഒാപറേറ്റിവ് സൊസൈറ്റിയുടെ െഎ.ടി വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. ജനക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് ഇൗ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആധുനിക വിവരസാേങ്കതിക വിദ്യയുടെ സഹായത്താൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം നഗരസഭ പരിധിയിലെ മുഴുവൻ കെട്ടിടങ്ങളുടെയും ഫോേട്ടാ ഉൾപ്പെടെ എല്ലാ വിവരങ്ങളും ഉൾെപ്പടുത്തി മാപ് തയാറാക്കും. കൂടാതെ റോഡ്, ലാൻഡ് മാർക്ക്, തണ്ണീർത്തടങ്ങൾ തുടങ്ങിയവ അവശ്യാനുസരണം സെർച്ച് ചെയ്ത് പരിശോധിക്കാൻ കഴിയും. ഇതോടെ വിവരങ്ങളെല്ലാം ഒരുകുടക്കീഴിൽ ആവുകയാകും ഫലം. ജീവനക്കാർക്ക് ഫീൽഡ് വർക്കില്ലാതെ തന്നെ ഏറ്റവും കൃത്യതയോടെ പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഇതുവഴി സാധിക്കും. ഡ്രോൺ, ഡി.ജി.പി.എസ്, പ്രത്യേകം തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ, ലേസർ ടാപ് എന്നിവ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്. നഗരസഭ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ അർഹർക്ക് തന്നെ ലഭിക്കാൻ സഹായകമാകുന്നതാണ് പദ്ധതിയെന്നാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച് ഉൗരാളുങ്കൽ സൊസൈറ്റിയുടെ െഎ.ടി വിഭാഗം കോർപറേഷൻ കൗൺസിലർമാർക്ക് മുന്നിൽ പദ്ധതിയെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും വിശദീകരിച്ചു. ഡ്രോൺ സർവേയിൽ വളരെ കൃത്യവും വ്യക്തവുമായി വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്ന് അവർ വിവരിച്ചു. പ്രോപ്പർട്ടി സർവേയിൽ കെട്ടിടങ്ങളുടെ വിവരങ്ങൾ, കെട്ടിട ഉടമകളുടെ വിവരങ്ങൾ എന്നിവയും സോഷ്യോ ഇക്കണോമിക്ക് സർവേയിൽ കുടുംബാംഗങ്ങളുടെ പൂർണമായ വിവരങ്ങളും ശേഖരിക്കും. റേഷൻ കാർഡ് സംബന്ധിച്ച വിവരങ്ങൾ, കുടുംബത്തിൻെറ വരുമാനം തുടങ്ങിയവയും ശേഖരിക്കും. വാടക വീടാണെങ്കിൽ ഉടമയുടെ വിവരങ്ങളാകും ശേഖരിക്കുക. കോർപറേഷനിലെ നടപ്പാത മുതൽ മുഴുവൻ റോഡുകളുടെയും വിവരങ്ങൾ മാപ് ചെയ്യും. ഭാവിയിൽ ഏത് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇൗ മാപ് ഉപയോഗിച്ച് നിർവഹിക്കാൻ കഴിയുമെന്നും ഉൗരാളുങ്കൽ സൊസൈറ്റിയുടെ െഎ.ടി വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.