പട്ടുവം പഞ്ചായത്ത്: സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

തളിപ്പറമ്പ്: പട്ടുവം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളെ സമവായത്തിലൂടെ തെരഞ്ഞെടുത്തു. ധനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി അംഗങ്ങളായി വി.വി. രാജൻ, കെ. നാസർ, വി.ആർ. ​േജ്യാത്സന എന്നിവരെയും വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി അംഗങ്ങളായി പി. അജിത്കുമാർ, എം. സുനിത, ടി. പ്രദീപൻ എന്നിവരെയും ആരോഗ്യ-വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി അംഗങ്ങളായി സീനത്ത് മഠത്തിൽ, ടി.വി. സിന്ധു, കെ. ഹാമീദ് മാസ്​റ്റർ എന്നിവരെയും ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി അംഗങ്ങളായി പി. കുഞ്ഞികൃഷ്ണൻ, ഇ. ശ്രുതി, പി.പി. സുകുമാരി എന്നിവരെയുമാണ് തെരഞ്ഞെടുത്തത്. റിട്ടേണിങ്​ ഓഫിസർ എം.എം. റെജിമോൾ, അസി. റിട്ടേണിങ്​ ഓഫിസർ ഡി.എൻ. പ്രമോദ് എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. സ്ഥിരം സമിതി അധ്യക്ഷന്മാരെ തിങ്കളാഴ്ച തെരഞ്ഞെടുക്കും. സി.പി.എമ്മിലെ വി.വി. രാജൻ, പി. കുഞ്ഞി കൃഷ്ണൻ, എം. സുനിത, ലീഗിലെ സീനത്ത് മഠത്തിൽ എന്നിവർ വിവിധ സ്ഥിരം സമിതി അധ്യക്ഷരാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.