ഇരിട്ടി നഗരസഭ: സ്​റ്റാൻഡിങ്​ കമ്മിറ്റികളിൽ നാലെണ്ണം എൽ.ഡി.എഫിന്​, ഒന്ന് യു.ഡി.എഫിന്​

ഇരിട്ടി: ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ ഇരിട്ടി നഗരസഭയിൽ സ്​റ്റാൻഡിങ്​ കമ്മിറ്റികളിൽ നാലെണ്ണം എൽ.ഡി.എഫിനും ഒന്ന് യു.ഡി.എഫിനും ലഭിക്കും. 33 അംഗ നഗരസഭയിൽ മൂന്ന് എസ്.ഡി.പി.ഐ അംഗങ്ങളും അഞ്ച് ബി.ജെ.പി അംഗങ്ങളും വിട്ടുനിന്നതിനാൽ 14 സീറ്റുനേടിയ എൽ.ഡി.എഫ് ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ നേടി അധികാരത്തിൽ എത്തിയിരുന്നു. വൈസ് ചെയർമാൻ കൈകാര്യം ചെയ്യുന്ന ധനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി സാങ്കേതിമായി നേര​േത്ത തന്നെ എൽ.ഡി.എഫി‍ൻെറ പക്ഷത്തെത്തിയിരുന്നു. മറ്റ് അഞ്ച് സ്​റ്റാൻഡിങ്​ കമ്മിറ്റികളിലേക്ക് വ്യാഴാഴ്​ച അംഗങ്ങളെ നിശ്ചയിച്ചപ്പോഴാണ് എൽ.ഡി.എഫിന് നാല് സ്​റ്റാൻഡിങ്​ കമ്മിറ്റികളിലും യു.ഡി.എഫിന് ഒരു സ്​റ്റാൻഡിങ്​ കമ്മിറ്റിയിലും മേധാവിത്വം ലഭിച്ചത്. സ്​റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷന്മാരെ 11ന് തിരഞ്ഞെടുക്കും. മുന്നണികളിലെ ധാരണ പ്രകാരം യു.ഡി.എഫിന് മേധാവിത്തം ലഭിച്ച വികസന കാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റിയുടെ ചെയർപേഴ്‌സനായി പി.കെ ബൽക്കീസിനെ തിരഞ്ഞെടുക്കും. എൽ.ഡി.എഫിന് ലഭിച്ച ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റിയിൽ കെ. സോയയും പൊതുമരാമത്ത് സ്​റ്റാൻഡിങ് കമ്മിറ്റിയിൽ കെ.സുരേഷും ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റിയിൽ എ.കെ. രവീന്ദ്രനും വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റിയിൽ ടി.കെ. ഫസീലയും അധ്യക്ഷന്മാരാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.