വീടാക്രമണം; ഉപവാസത്തിനൊരുങ്ങി കോൺഗ്രസ് നേതാവ്

തളിപ്പറമ്പ്: വീടിനുനേരെ നടന്ന ആക്രമണത്തിൽ പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിക്കെതിരെ ഉപവാസത്തിനൊരുങ്ങി കോൺഗ്രസ് നേതാവ്. ഡി.സി.സി ജനറൽ സെക്രട്ടറിയും പട്ടുവം പഞ്ചായത്തിലെ മുൻ കൂത്താട്ട് വാർഡ് മെംബറുമായ അഡ്വ. രാജീവൻ കപ്പച്ചേരിയാണ് ഉപവാസത്തിനൊരുങ്ങുന്നത്. ഡിസംബർ 19നാണ് പട്ടുവം കൂത്താട്ടെ വീടിനു നേരെ ആക്രമണം നടന്നത്. സംഭവത്തിൽ കേസെടുത്തെങ്കിലും ഇതുവരെ ഒരന്വേഷണവും തളിപ്പറമ്പ് പൊലീസ് നടത്തിയില്ലെന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമാണ്​ രാജീവൻ കപ്പച്ചേരിയുടെ പട്ടുവം കൂത്താട്ടെ വീടിനുനേരെ ആക്രമണം നടന്നത്. ആഴ്ചകൾ കഴിഞ്ഞിട്ടും പൊലീസ്​ ഒരു അന്വേഷണവും നടത്തുന്നില്ലെന്ന്​ ആരോപിച്ചാണ് ശനിയാഴ്ച രാവിലെ തളിപ്പറമ്പ് പൊലീസ് സ്​റ്റേഷന് മുന്നിൽ ഉപവാസം ഇരിക്കുന്നത്. ഉപവാസത്തിനു ശേഷവും പൊലീസിൽ നിന്ന്​ കാര്യമായ അന്വേഷണം നടന്നില്ലെങ്കിൽ പൊലീസ് സ്​റ്റേഷൻ മാർച്ച്​ നടത്തും. ഹൈകോടതിയെ സമീപിക്കുന്നത് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും രാജീവൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.