കണ്ണൂർ: ജില്ലയിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇനി ഹരിത പെരുമാറ്റ ചട്ടത്തിൽ പ്രവർത്തിക്കും. പഞ്ചായത്ത്, ബ്ലോക്ക്, താലൂക്ക്, ജില്ല തലങ്ങളില്‍ പരിശോധന സമിതികള്‍ രൂപവത്കരിച്ച് ഹരിത ഓഡിറ്റ് നടത്തിയാണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുക. ഇതിന് തദ്ദേശസ്ഥാപനങ്ങളില്‍ അഞ്ചുപേരടങ്ങുന്ന പരിശോധനാ സമിതി രൂപവത്കരിക്കും. ബ്ലോക്ക്, പഞ്ചായത്ത് തലത്തില്‍ ഒരു പരിശോധനാ സമിതിയാണ് ഉണ്ടാവുക. ജില്ല തലത്തിലും കോർപറേഷന്‍ തലത്തിലും അഞ്ച് സമിതികള്‍ വീതം ഉണ്ടാവും. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധസംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സമിതികള്‍ വരുക. ഹരിത കേരള മിഷൻെറ നേതൃത്വത്തില്‍ ജില്ലയിലെ 700 സ്ഥാപനങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിർമിച്ച എല്ലാ ഡിസ്പോസ്ബിള്‍ വസ്തുക്കളുടെയും ഉപയോഗം പൂര്‍ണമായും ഒഴിവാക്കും. മാലിന്യം രൂപപ്പെടുന്നതിൻെറ അളവ് പരമാവധി കുറക്കും. ജൈവമാലിന്യവും അജൈവമാലിന്യവും വെവ്വേറെ ശാസ്ത്രീയമായി സംസ്‌കരിച്ചുമാണ് ഓഫിസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുക. എല്ലാ ഓഫിസുകളിലും ഹരിത പ്രോട്ടോകോള്‍ ഓഫിസറെ നിയമിക്കണം. പൂന്തോട്ടങ്ങള്‍, പച്ചക്കറിത്തോട്ടങ്ങള്‍ എന്നിവ നിർമിക്കുക, ഫിലമൻെറ് രഹിത ഓഫിസ് സംവിധാനത്തിലേക്ക് മാറുക, ശൗചാലയങ്ങള്‍ വൃത്തിയുള്ളതാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഹരിത പെരുമാറ്റച്ചട്ടത്തിൻെറ ഭാഗമായി നടപ്പാക്കും. ഹരിതകേരളം മിഷൻെറ നേതൃത്വത്തില്‍ പരിശോധന സമിതികള്‍ക്കുള്ള പരിശീലനം ഓണ്‍ലൈനായി തുടങ്ങി. സമിതികള്‍ സ്ഥാപനങ്ങള്‍ പരിശോധിച്ച് എ, ബി, സി എന്നിങ്ങനെ ഗ്രേഡ് നിശ്ചയിക്കും. മികച്ച സ്‌കോര്‍ നേടുന്ന മൂന്ന് ഓഫിസുകള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കും. നിലവാരം പുലര്‍ത്താത്ത ഓഫിസുകള്‍ക്ക് അപാകതകള്‍ പരിഹരിക്കാന്‍ മറ്റൊരു അവസരം കൂടി നല്‍കും. ഹരിത ഓഡിറ്റ് ജനുവരി 20നുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഹരിത കേരള മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.