ഇരിട്ടി: അയ്യന്‍കുന്ന് വില്ലേജില്‍ നടക്കുന്ന റീസർവേയുടെ ഭാഗമായി ആറളം വില്ലേജ് പരിധിയില്‍പെട്ട എടൂരില്‍ മരാമത്ത് റോഡും ജനവാസ കേന്ദ്രങ്ങളും കടന്ന് കല്ലിട്ടതായുള്ള പരാതിയില്‍ താൽക്കാലിക പരിഹാരം. എടൂര്‍ ഭാഗത്ത് അതിരിെട്ടാഴുകുന്ന വെമ്പുഴയെ പൂര്‍ണമായി ആറളം വില്ലേജ് പരിധിയിൽ കണക്കാക്കി അയ്യന്കുന്നിൻെറ അതിര്‍ത്തി നിശ്ചയിക്കാനാണ് തീരുമാനം. അയ്യന്‍കുന്നില്‍ നടക്കുന്ന റീസർവേ തടസ്സമില്ലാതെ തുടരാനാകുന്നതിനൊപ്പം പുഴക്കിപ്പുറം എടൂര്‍ ഭാഗത്തുള്ളവരുടെ ഭൂമി ക്രയവിക്രയത്തെ ബാധിക്കുന്ന പ്രയാസങ്ങളില്‍നിന്ന് രക്ഷിക്കുകയുമാണ് ലക്ഷ്യം. പ്രദേശവാസികളുടെ നേതൃത്വത്തിലുള്ള കര്‍മസമിതി നല്‍കിയ നിവേദനത്തെ തുടര്‍ന്ന് സർവേ െഡപ്യൂട്ടി ഡയറക്ടര്‍ സ്വപ്ന മേലൂക്കടവന്‍, ഇരിട്ടി തഹസില്‍ദാര്‍ കെ.കെ.ദിവാകരന്‍, സർവേ സൂപ്രണ്ട് കെ. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ വിദഗ്ധ സംഘം സ്ഥല പരിശോധന നടത്തിയ ശേഷമാണ് നേരത്തെയുള്ള തല്‍സ്ഥിതി നടപ്പാക്കാന്‍ ധാരണയായത്. എടൂരില്‍ ആറളം വില്ലേജില്‍പെട്ട നിരവധി വീടുകളും ഏക്കര്‍കണക്കിന് കൃഷിഭൂമിയും പുഴ പുറേമ്പാക്കാണെന്ന നിലയില്‍ സർവേ വിഭാഗം ഒരു മാസം മുമ്പ് അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചതോടെയാണ് പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാവുകയും പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തത്. മുക്കാല്‍ നൂറ്റാണ്ടായി ആധാരവും പട്ടയവും സര്‍വ രേഖകളുമായി നികുതിയടച്ച് കൈവശം െവച്ചിരിക്കുന്ന ഭൂമിയാണ് പുഴ പുറേമ്പാക്കാണെന്ന വിധത്തില്‍ റീസര്‍വേ വിഭാഗം അതിര്‍ത്തി നിര്‍ണയിച്ച് കല്ലിട്ടിട്ടുള്ളത്. അന്തിമമല്ലെന്ന് അന്നേ റീസർവേ വിഭാഗം വ്യക്തമാക്കിയെങ്കിലും ജനങ്ങള്‍ ആശങ്കയിലായിരുന്നു. ഹെഡ് സർവേയര്‍മാരായ മുഹമ്മദ് ഷെരീഫ്, റോയി ജോസഫ്, താലൂക്ക് സർവേയര്‍ വി.കെ.സുരേഷ്, സീനിയര്‍ ക്ലര്‍ക്ക് ടി.കെ.സുധീപന്‍, കര്‍മ സമിതി ഭാരവാഹികളായ വി.കെ.ജോസഫ്, മത്തായി മേയിക്കല്‍, ബാബു പറമ്പുകാട്ടില്‍, എടൂര്‍ സൻെറ് മേരീസ് പാരിഷ് കോഓഡിനേറ്റര്‍ പി.ജെ. പോള്‍, ദേവസ്യ തോണക്കര, ബെന്നി കുന്നുമ്മേല്‍, ജോര്‍ജ് തോണക്കര, പി.സി.വര്‍ഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.