നമുക്കൊരു സൈക്കിൾ ദൂരം പോയിവരാം

സന്ദീപ്​ ഗോവിന്ദ്​ കണ്ണൂർ: നേരം പുലർന്നാൽ പയ്യാമ്പലം ബീച്ച്​ റോഡിൽ നിറയെ സൈക്കിൾ യാത്രക്കാരാണ്​. തലങ്ങും വിലങ്ങും പായുന്ന സൈക്കിളുകൾ കണ്ട്​ അന്വേഷിച്ച്​ ചെന്നപ്പോൾ പയ്യാമ്പലം പാർക്കിനടുത്തുള്ള ബൈ​സൈക്ലോ പോയൻറിലാണ്​ എത്തിയത്​. ലോക്​ഡൗൺ കാലത്ത്​ കണ്ണൂർ സ്വദേശികളായ നാലു സഹപാഠികളുടെ മനസ്സിൽ ഉദിച്ച ആശയമാണ്​ ​സൈക്കിൾ സംരംഭമായി മണിമുഴക്കി റോഡിലിറങ്ങിയത്​​. ആദ്യം സൂപ്പർ മാർക്കറ്റ്​ തുടങ്ങാനാണ്​ ഒരുങ്ങിയതെ​ങ്കിലും പെ​ട്ടെന്ന്​ തീരുമാനത്തി​ൻെറ ഗിയർ മാറുകയായിരുന്നു. അങ്ങനെയാണ്​ വ്യായാമത്തിനും വിനോദത്തിനുമായി പയ്യാമ്പലം ബീച്ചിലെത്തുന്നവർക്ക്​ സൈക്കിൾ സവാരി ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ബൈസൈക്ലോ എന്ന സംരംഭം പിറക്കുന്നത്​. വിലയേറിയ​ സൈക്കിളുകൾ ചെറിയ വാടകക്ക്​ സാധാരണക്കാർക്ക്​ ലഭ്യമാക്കുകയാണ്​ ഉദ്ദേശം​. മുൻ മേയർ സി. സീനത്ത്​ പിന്തുണയുമായി കൂടെ നിന്നു. കോർപറേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം നവംബർ 27 മുതൽ സൈക്കിളോട്ടം ആരംഭിച്ചു. അക്കൗണ്ടൻറായി ജോലിചെയ്യുന്ന മുഹമ്മദ്​ റംഷിദ്​, ചാർ​​ട്ടേഡ്​ അക്കൗണ്ടിങ്​ വിദ്യാർഥിയായ കെ.വി. മുഹമ്മദ്​, എൻജിനീയറിങ്​ ബിരുദധാരികളായ മസർ ജബ്ബാറും ഷാസ്​ ജമാലുദ്ദീനുമാണ്​ ബൈ​സൈക്ലോയുടെ പിന്നിൽ. നാലുപേരും ശ്രീപുരം സ്​കൂളിൽ എട്ടാം ക്ലാസ്​ മുതൽ ഒന്നിച്ചു പഠിച്ചവരാണ്​. ആദ്യദിനത്തിൽ ബി.എസ്​.എൻ.എൽ ജീവനക്കാരാണ്​ റൈഡർമാരായി എത്തിയത്​. സ്ഥിരമായി പയ്യാമ്പലത്ത്​ നടക്കാൻ വരുന്നവർ ഇടവിട്ട ദിവസങ്ങളിൽ സൈക്കിളിലേക്ക്​ വ്യായാമം മാറ്റിയിട്ടുണ്ട്​. നൊസ്​റ്റാൽജിയ പടർത്തി പലരും വർഷങ്ങൾക്കു ശേഷമാണ്​ സൈക്കിളോടിക്കുന്നതെന്നും പിന്നീട്​ സ്ഥിരം റൈഡർമാരായെന്നും​ സംരംഭകരിൽ ഒരാളായ റംഷിദ്​ പറഞ്ഞു. സംരംഭം തുടങ്ങിയതി​ൻെറ രണ്ടാം നാൾ ബൈ​സൈക്ലോ പോയൻറിലെത്തിയ മുൻ പ്രവാസിയായ 65കാരൻ ഹാഷിം 20 വർഷങ്ങൾക്കു​ ശേഷം സൈക്കിൾ ചവിട്ടിയതി​ൻെറ ആവേശത്തിൽ ഇടക്കിടെ എത്താറുണ്ട്​. 10,000 മുതൽ 45,000 രൂപ വരെ വിലയുള്ള സൈക്കിളുകൾ വാടക നൽകി ഉപയോഗിക്കാം. അരമണിക്കൂർ നേരത്തേക്ക്​ 10 മുതൽ 100​ രൂപ വരെയാണ്​ വാടക. രണ്ടുപേർക്ക്​ ഒന്നിച്ച്​ ചവിട്ടാവുന്ന ടാൻറം മോഡൽ സൈക്കിളിന് അരമണിക്കൂറിന്​ ​100 രൂപ നൽകണം. ഫാമിലിക്കും കപ്പിൾസിനും ടാൻറത്തിനോടാണ് പ്രിയം​. ഗിയർ സൈക്കിളുകൾക്ക്​ 30 രൂപ മുതലാണ്​ വാടക. ഏ​െതങ്കിലും അംഗീകൃത തിരിച്ചറിയൽ കാർഡ്​ ഈടായി നൽകിയാൽ മണിമുഴക്കി ഓട്ടം തുടങ്ങാം. സൈക്കിൾ തിരിച്ചേൽപ്പിക്കുേമ്പാൾ വാടക വാങ്ങി തിരിച്ചറിയൽ രേഖ തിരികെ നൽകും. കുട്ടികൾക്കായി പ്രത്യേകം സൈക്കിളുകളും ലഭ്യമാണ്​. സ്​ത്രീകളും ​യുവാക്കളും പ്രായമായവരും സൈക്കിളേറാൻ എത്തുന്നുണ്ട്​. ലോക്​ഡൗണിൽ ജിംനേഷ്യം അടക്കമുള്ള വ്യായാമ മാർഗങ്ങൾ അടഞ്ഞതോടെയാണ്​ സൈക്കിൾ പഴയ പ്രതാപം വീണ്ടെടുത്തത്​. രാവിലെ 6.30 മുതൽ 10 വരെയും വൈകീട്ട്​ നാലു മുതൽ രാത്രി 10 വരെയും സൈക്കിളുകൾ ലഭ്യമാണ്​. സൈക്കിളെടുത്താൽ എത്രദൂരം വേണമെങ്കിലും പോകാമെങ്കിലും ബീച്ചിൽ ഇറങ്ങാൻ അനുവാദമില്ല. 20 സൈക്കിളുകളാണ്​ ആദ്യഘട്ടത്തിൽ ഒരുക്കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.